Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Friday 5 February 2016

ഇത് താണ്ടാ പോലീസ് അസിഫ് അലിയുടെ പുതിയ സിനിമയുടെ ട്രെയിലര്‍


മട്ടും ഭാവവും മാറി.....തുടര്‍ന്ന് വായിക്കാന്‍.


മിമിക്രി രംഗത്തും നിന്നും എത്തി ചെറിയ സിനിമകളിലൂടെ താരതമ്യേന ചെറിയ വേഷങ്ങള് ചെയ്ത് മികച്ച കഴിവുള്ളതുകൊണ്ട് ഉയര്ന്നു വന്ന ഒരു താരമാണ് കലാഭവന് ഷാജോണ്. നടന് കലാഭവന് മണിക്ക് ഡ്യൂപ്പായിട്ടാണ് സിനിമയില് എത്തിയതെങ്കിലും മൈ ബോസ് എന്ന ജീത്തു ജോസഫ് സിനിമ മുതല് ഇങ്ങോട്ട് നായകന്റെ സഹായി ആയും ആയും നെഗേറ്റീവ് കഥാപാത്രമായുമൊക്കെ തിളങ്ങുരകയായിരിന്നു. ഷാജോണ്.

ജീത്തു ജോസഫിന്റെ തന്നെ ദൃശ്യം എന്ന മലയാളത്തിലെ സര്വ്വകാല സൂപ്പര് ഹിറ്റ് സിനിമ റിലീസ് ചെയ്ത സമയം. ചിത്രത്തിലെ സഹദേവന് എന്ന ക്രൂരനായ പോലീസുകാരനായി തകര്ത്താടിയത് കലാഭവന് ഷാജോണ് ആയിരുന്നു. മലയാളത്തിന്റെ മഹാ നടന് മോഹന്ലാലിനെ ഇടിച്ച് വീഴ്ത്തുകയും ചവിട്ടിക്കൂട്ടുകയുമൊക്കെ ചെയ്യുന്ന അതി ക്രൂരനായ പോലീസുകാരനെ കണ്ട പ്രേക്ഷകര് ഒന്നടങ്കം പറഞ്ഞു കയ്യില് കിട്ടിയാല് സഹദേവനെവകവരുത്തുമെന്ന്.റിലീസ് ചെയ്ത ആദ്യ നാളുകളില് ഷാജോണിന് ഒരു ഫോണ് കോള് കിട്ടി, മോനേ, നീ ഇന്നെങ്ങും തീയറ്ററില് പോകരുത്. സിനിമ നന്നായിട്ടുണ്ടെന്ന് അഭിപ്രായം കിട്ടി. എന്റെഫാന്സിന്റെ കാര്യം അറിയാമല്ലോ, സഹദേവനെ അവര് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയാന് കഴിയില്ല. എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തിയത് മറ്റാരുമായിരുന്നില്ല, ചിത്രത്തില് ജോര്ജ്ജുകുട്ടിയായി അഭിനയിച്ച സഹദേവന്റെ അടി മുഴുവന് വാരിക്കൂട്ടിയ സാക്ഷാല് മോഹന്ലാല് ആയിരുന്നു. ശരിക്കും അതൊരു അംഗീകാരമായി കാണുകയാണ് ഷാജോണ്.

 പീന്നീട് കാണുമ്പോള് എല്ലാം സഹദേവന്റെ വേഷത്തിലെ തന്റെ പ്രകടനത്തെഅഭിനന്ദിയ്ക്കാനും മറക്കില്ല ലാലേട്ടന്.പക്ഷേ അതിനേക്കാള് കഷ്ടപ്പെട്ടത് വീട്ടിലാണ്.തീയറ്ററില് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള് ഫൈറ്റ് സീന് സമയം മോളോട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള് കുഴപ്പമില്ല, സിനിമയില് അഭിനയിക്കുകയല്ലേ എന്ന് പറഞ്ഞു. എന്നാല് വീട്ടില് എത്തിയപ്പോള് ഭാര്യയുടെയും മകളുടെയും മട്ടും ഭാവവും മാറി. ലാലേട്ടന് ഫാന്സായ അവരെ പ്രകോപിപ്പിച്ചത് അദ്ദേഹത്തിന്റെ ശരീരത്തില് ചവിട്ടിന്റെ പാട് വന്നതാണ്. പഴയ ഈ സംഭവം എല്ലാം അടുത്തിടെ ഒരു സ്വകാര്യ ടിവി ചാനലിന്റെ കോമഡി റിയാലിറ്റി ഷോയില് അതിഥിയായി എത്തിയ ഷാജോണ് വീണ്ടും പ്രേക്ഷകരോട് പങ്കുവെയ്ക്കുകയായിരുന്നു..

Thursday 4 February 2016

തെറിയുടെ കലക്കന്‍ ട്രെയിലര്‍


ഡിജിറ്റല്‍ ഫോട്ടോഗ്രഫി രംഗം എപ്പോഴും പുത്തന്‍ വഴിത്തിരുവുകളിലാണ്‌ സഞ്ചരിക്കുന്നത്‌.


 ഡിജിറ്റല്‍
 ഫോട്ടോഗ്രഫി രംഗം എപ്പോഴും പുത്തന്‍ വഴിത്തിരുവുകളിലാണ്‌
സഞ്ചരിക്കുന്നത്‌. എന്നാല മൊബൈലില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ പ്രിന്റ്‌
ചെയ്യുന്നത്‌ കുറച്ച്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. പോളറോയ്‌ഡ് ക്യാമറ
ഒരിടയ്‌ക്ക് ഹരമായിരുന്നതും ഈ പരിമിതിയെ മറികടക്കാന്‍ കഴിയുമെന്നുള്ളത്‌
കൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്‌ പരിഹാരമാവുകയാണ്‌. <br />

ഇനിമുതല്‍ സ്‌മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഉടന്‍ തന്നെ
പ്രിന്റ്‌ ചെയ്യാനാകും. ഇതിനായി പോളറോയ്‌ഡ് കെയ്‌സ്‌ പുറത്തിറങ്ങുന്നു.
150 യുഎസ്‌ ഡോളര്‍ വിലയുള്ള ഉപകരണം മൊബൈലുമായി ചേര്‍ത്ത്‌ വെച്ചാല്‍
സിങ്ക്‌ ഫോട്ടോ സ്‌ട്രിപ്പുകള്‍ പ്രിന്റ്‌ ചെയ്യപ്പെടും. ഫോട്ടോ എടുത്ത
 ഉടന്‍ തന്നെ പ്രിന്റ്‌ കൈയ്യില്‍ കിട്ടും.<br />

ഒരു ബോണസ്‌ എന്ന നിലയില്‍ പ്രതീതിയാഥാര്‍ത്ഥ്യും പോലൊരു വീഡിയോയും
കാണാന്‍ ഉപകരണം അവസരം നല്‍കുന്നുണ്ട്‌. പ്രിന്റ്‌ ആപ്പിന്റെ
സഹായത്തോടെയാണിത്‌. പ്രിന്റ്‌ എന്ന്‌ തന്നെയാണ്‌ ഉപകരണത്തിന്റെ പേരും

പത്ര പരസ്യം കണ്ട് അഭിനയ മോഹവുമായി എത്തിയ യുവതികള്‍ക്കാണ് ദുരനുഭവം....തുടര്‍ന്ന് വായിക്കാന്‍.


ബംഗളൂരു: നായികയായി അഭിനയിയ്ക്കാനെത്തിയ നടികളെ അര്ദ്ധ രാത്രിയില് നഗ്‌നരായി നൃത്തം ചെയ്യാന് നിര്ബന്ധിയ്ക്കുകയും മര്ദ്ദിയ്ക്കുകയും ചെയ്ത ‘സംവിധായകനും’ ഭാര്യയും അറസ്റ്റില്. പത്ര പരസ്യം കണ്ട് അഭിനയമോഹവുമായി എത്തിയ യുവതികള്ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരു രാത്രിയോളം നീളുന്ന പീഡനങ്ങളാണ് ഇവര്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. മൂന്ന് യുവതികളേയും ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയെത്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സംവിധായകന്റേയും ഭാര്യയുടേയും തനിനിറം പുറത്തറിയുന്നത്. വിശ്വാസ്യതയില്ലാത്ത ഇത്തരം പരസ്യങ്ങളില് ആകൃഷ്ടരായി അഭിനയ മോഹവുമായി ഇറങ്ങിപ്പുറപ്പെടുന്നവര്ക്ക് നല്ലപാഠമാവുകയാണ് ഈ സംഭവം.

തിരഞ്ഞെടുക്കപ്പെട്ട യുവതികളേയും യുവാക്കളേയും സംവിധായകനും ഭാര്യയും സ്വന്തം വീട്ടില് താമസിപ്പിച്ചു. രണ്ട് ദിവസത്തോളമാണ്ഇരു നില വീട്ടില് താമസിപ്പിച്ചത്. യുവാക്കളെ മുകളിലത്തെ നിലയിലും സ്ത്രീകളെ താഴത്തെ നിലയിലുമാണ് പാര്പ്പിച്ചിരുന്നത്. നതാല ബാലമുഡ (ഷാള് വീ ഡാന്സ്) എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. ഈ പരസ്യവും സിനിമയും സംവിധായകനുമൊക്കെ നല്ല ഒന്നാം തരം തട്ടിപ്പുകാരാണെന്ന് പൊലീസ് കണ്ടെത്തി. പരസ്യം വ്യാജമാണത്രേ. രാത്രി എട്ടരയോടെ യുവാക്കളേയും യുവതിളേയും സിറ്റിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ച് നൃത്തം ചെയ്യിച്ചു. പരിശീലനവും നല്കി. തുടര്ന്ന് മൂന്ന് യുവതികളോടും വസ്ത്രങ്ങള് അഴിച്ച് നഗ്‌നരായി നൃത്തം ചെയ്യാന് സംവിധായകന് ആവശ്യപ്പെട്ടു. ശരീരഭംഗി പൂര്ണമായി കാണണമെങ്കില് വസ്ത്രം മാറ്റി നൃത്തം ചെയ്യണമെന്നായിരുന്നു പറഞ്ഞത്. വിസമ്മതിച്ച യുവതികളെ സംവിധായകനും ഭാര്യയും ചേര്ന്ന് മര്ദ്ദിച്ച് അവശരാക്കി. ഒരുവിധം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവതികളാണ് പിന്നീട് പൊലീസില് പരാതി നല്കിയത്. ധംബാദേനിയ സ്വദേശികളാണ് യുവതികള്.

Wednesday 3 February 2016

നഗ്ന ചിത്രങ്ങള്‍ അയച്ച്‌ പ്രലോഭനം; ദുബായില്‍ യുവാവിനും യുവതിക്കും എതിരെ കേസ്‌ -

ദുബായ്‌: വഴിയില്‍ പരിചയപ്പെട്ട പ്രവാസി യുവാവിന്‌ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത്‌ യുവതി ലൈംഗിക ബന്ധത്തിന്‌ പ്രേരിപ്പിച്ചതായി കേസ്‌. 29 വയസുകാരിയായ എമിറേറ്റി യുവതിയും 28 വയസുകാരനായ കൊമോറസ്‌ ദ്വീപ്‌ നിവാസിയുമാണ്‌ കേസിലകപ്പെട്ടത്‌. ഇരുവരും അവിവാഹിതരായിരിക്കെ രഹസ്യ ബന്ധം പുലര്‍ത്തിയതിനും കേസെടുത്തിട്ടുുണ്ട്‌. ദുബായില്‍ നടന്ന സംഭവത്തില്‍ മക്കളെ സ്‌കൂളിലാക്കാന്‍ എത്തിയപ്പോഴാണ്‌ ഇരുവരും പരിചയപ്പെടുന്നത്‌. തുടര്‍ന്ന്‌ യുവതി കീക്ക്‌ എന്ന സോഷ്യല്‍ മീഡിയ ആപ്‌സുവഴി യുവാവിന്‌ നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കി ലൈംഗിക ബന്ധത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. ബന്ധം ദൃഢമായതോടെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യുവാവ്‌ യുവതിയെ നിര്‍ബന്ധിച്ചു. എന്നാല്‍ ഇവര്‍ അതിന്‌ വഴങ്ങിയില്ല. ഇതോടെ തനിക്ക്‌ കീക്കില്‍ അയച്ചുനല്‍കിയ ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്നായി യുവാവിന്റെ ഭീഷണി. ഒടുവില്‍ ശല്യം സഹിക്കാനാവാതെ ഒടുവില്‍ യുവതിതന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. താന്‍ കുറ്റക്കാരിയല്ലെന്നും യുവാവ്‌ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നുമാണ്‌ യുവതിയുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ യുവാവ്‌ ഹാജരാക്കിതോടെ യുവതിയും കുറ്റക്കാരിയാണെന്ന്‌ കോടതി കണ്ടെത്തുകയായിരുന്നു. ഈ മാസം അവസാനം ഇരുവര്‍ക്കും എതിരെയുള്ള കുറ്റങ്ങളില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കും. - See more at: http://www.mangalam.com/latest-news/402777#sthash.GhqKckNb.B8UtNJbX.dpuf

തിരുവനന്തപുരം: ദുബായില്‍ വേശ്യാലയം നടത്തുന്നുവെന്നും പെണ്‍കുട്ടികളെ ആവശ്യമുള്ളവര്‍ക്ക് സമീപിക്കാമെന്നുംപറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ




mangalam malayalam online newspaperതിരുവനന്തപുരം: ദുബായില്‍ വേശ്യാലയം നടത്തുന്നുവെന്നും പെണ്‍കുട്ടികളെ ആവശ്യമുള്ളവര്‍ക്ക് സമീപിക്കാമെന്നുംപറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച മലയാളി യുവതിക്കായി ദുബായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ തമാശയ്ക്ക് ചിത്രീകരിച്ച ദൃശ്യങ്ങള്‍ പാരയായതാണെന്നുകാട്ടി വീണ്ടും യുവതി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ വീഡിയോയില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാട്‌സ്ആപ്പിലൂടെ പ്രചരിച്ച വീഡിയോയില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി റസിയയെന്ന് പരിചയപ്പെടുത്തുന്ന യുവതിയാണ് തന്റെ ഓഫീസിലേക്ക് ഇടപാടുകാരെ ക്ഷണിച്ചുകൊണ്ട് സംസാരിക്കുന്നത്. ദുബായില്‍ താനൊരു വേശ്യാലയം നടത്തുകയാണെന്നും അവിടെവന്നാല്‍ ആവശ്യമുള്ള സ്ത്രീകളെ താരാമെന്നുമാണ് ആദ്യ വീഡിയോയില്‍ യുവതി വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്റെ പരസ്യമെന്ന് തോന്നിക്കുന്ന രീതിയില്‍ ചിത്രീകരിച്ച വീഡിയോയില്‍ ദുബായിലെ മുഴുവന്‍ യുവാക്കളെയും തന്റെ ഓഫീസിലേക്ക് യുവതി സ്വാഗതം ചെയ്യുന്നുണ്ട്. ചുവന്ന ചുരിദാര്‍ ധരിച്ചാണ് ദൃശ്യങ്ങളില്‍ യുവതി പ്രത്യക്ഷപ്പെടുന്നത്.
വൈറലായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പ്രവാസി കൂട്ടായ്മകള്‍ ഏറ്റെടുത്തതോടെയാണ് കളി കാര്യമായത്. നാട്ടില്‍നിന്നും ജോലി അന്വേഷിച്ചെത്തുന്ന പാവം പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്ന മലയാളി സംഘം ആഴ്ചകള്‍ക്ക് മുമ്പ് പിടിയിലായിരുന്നു. ഇവരുമായി റസിയയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തില്‍ നടപടി ആവശ്യപ്പെട്ട പ്രവാസി സംഘടനകള്‍ രംഗത്തെത്തിയതോടെ ദുബായ് പോലീസ് വീഡിയോയുടെ ഉറവിടത്തിനായി അന്വേഷണം ആരംഭിച്ചു.
എന്നാല്‍ ദിവസങ്ങള്‍ക്കകം ആദ്യ വീഡിയോയുടെ വിശദീകരണവുമായി യുവതിയുടെ രണ്ടാമത്തെ വീഡിയോയും സോഷ്യല്‍ മീഡിയയിലെത്തി. താനൊരു മോശപ്പെട്ട സ്ത്രീയല്ലെന്നും സുഹൃത്തിനൊപ്പം ഒരു താമശ കാണിച്ചതാണ് ആദ്യ ദൃശ്യങ്ങളെന്നും കരഞ്ഞുകൊണ്ട് യുവതി വിശദീകരിക്കുന്നു. പരസ്യവാചകങ്ങളെ തമാശ രൂപത്തില്‍ അനുകരിച്ചതാണ് വിനയായത്. ആദ്യ വീഡിയോ വൈറലായതോടെ തനിക്ക് സലൂണിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതായും യുവതി പറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ള യുവതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രവാസി സംഘടനകള്‍.

Tuesday 2 February 2016

സാമ്പത്തിക പ്രതിസന്ധി നേരിടാൻ യുഎഇ, പുതിയ നയരൂപീകരണ തീരുമാനം അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ ഭാവി പ്രതിസന്ധിയിലാക്കും.

ദുബായ്: സാമ്പത്തിക പ്രതിസന്ധി നേരിടാൻ യുഎഇ, പുതിയ നയരൂപീകരണത്തിന് ഒരുങ്ങുന്നു. മനുഷ്യശേഷിക്കും വൈദഗ്ധ്യത്തിനും പ്രാധാന്യം നൽകികൊണ്ട് സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. തീരുമാനം അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ ഭാവി പ്രതിസന്ധിയിലാക്കും.പ്രകൃതി ശ്രോതസുകളിൽ ആശ്രയിച്ചിരുന്ന സമ്പദ് വ്യവസ്ഥയിൽ നിന്നുമാറി, വൈദഗ്ധ്യത്തിൽ ഊന്നിയ സമ്പദ് വ്യവസ്ഥയിലൂടെ സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. എണ്ണയ്ക്കു ശേഷമുള്ള ഘട്ടത്തിനായി ആഴ്ചകൾക്കുള്ളിൽ നയം രൂപീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി. 


നയരൂപീകരണം വിദഗ്ധ തൊഴിലാളികളായ പ്രവാസികൾക്ക് ഗുണം ചെയ്യുമെങ്കിലും മലയാളികളടക്കമുള്ള പതിനായിരകണക്കിന് അവിദഗ്ധരായ തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.രാജ്യാന്തരതലത്തിൽ നേതൃസ്ഥാനതെത്താൻ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കുകയും പാരമ്പര്യേതര ശൈലികൾ വഴി സമഗ്രമായ വികസനത്തിനു ശ്രമിക്കുമെന്നും നേരത്തെ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ആധുനിക വ്യവസായങ്ങൾ 


ശാസ്ത്രഗവേഷണം എന്നിവയിൽ ആശ്രയിക്കുന്ന ചലനാത്മകമായ ആശയങ്ങളും നൂതനസംരംഭങ്ങളും ഉണ്ടാക്കുന്നതോടൊപ്പം ശാസ്ത്രീയമായി മുന്നേറിയ യുഎഇയെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ആശയങ്ങൾക്കം സംരഭങ്ങൾക്കം പ്രാധാന്യം നൽകികൊണ്ടുള്ള നയരൂപീകരണമായിരിക്കും നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.

ജാഡയും അഹങ്കാരവും വര്‍ധിച്ച നിവിന്‍ മുതിര്‍ന്ന സംവിധായകരെ ...തുടര്‍ന്ന് വായിക്കാന്‍.

മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ പണം വാരി പടത്തിലെ നായകനായ നിവിന് പോളി ഇന്ന് മലയാളത്തിലെ യുവതാരങ്ങളില് ഏറ്റവുമധികം താരമൂല്യമുള്ളവരുടെ കൂട്ടത്തിലാണ്. മലയാളത്തില് മാത്രമല്ല തെന്നിന്ത്യയിലാകെ പ്രേമം മലയാളത്തില് തന്നെ തരംഗമായി. ചെന്നൈയില ഒരു തിയറ്ററില് ഇപ്പോഴും ചിത്രം പ്രദര്ശനം തുടരുകയും ചെയ്യുന്നു. തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന് ഷങ്കര് അടുത്തിടെ പ്രേമത്തെ പുകഴ്ത്തി രംഗത്തെത്തിയത് വലിയ വാര്ത്തയായിരുന്നു. 

ഇപ്പോഴിതാ സാക്ഷാല് ഇളയദളപതി വിജയിയും നിവന് പോളിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിയ്ക്കുന്നു.എന്നാല് കഴിഞ്ഞ ഓണത്തിന് എത്തിയ പ്രേമത്തിനു ശേഷം ഇതുവരെ ഒരു നിവിന് പോളി ചിത്രവും തിയറ്ററുകളിലെത്തിയിട്ടില്ല. തന്റെ തന്നെ നിര്മാണ പങ്കാളിത്തത്തോടെ ഇറങ്ങുന്ന ആക്ഷന് ഹീറോ ബിജുവിലായിരുന്നു നിവിന് പോളിയുടെ ശ്രദ്ധ മുഴുവന്. ചിത്രം ഉടന് തിയറ്ററുകളിലെത്താന് ഇരിക്കുകയാണ്. അതിനിടെ പ്രേമത്തിന്റെ വന് വിജയത്തിനു ശേഷം നിവിന് പോളിക്കെതിരേ നിരവധി കഥകളും പ്രചരിച്ചിരുന്നു. ജാഡയും അഹങ്കാരവും വര്ധിച്ച നിവിന് മുതിര്ന്ന സംവിധായകരെ അപമാനിക്കുന്നു, ഫോണ് എടുക്കുന്നില്ല എന്നെല്ലാമായിരുന്നു പരാതി. 


ഒരു സംവിധായകനെ നിവിന് കുളമ്പുരോഗം വന്നയാള് എന്നു വിളിച്ചതായും ആക്ഷേപമുയര്ന്നു. ഇതെല്ലാം സംബന്ധിച്ച് ഫെഫ്കയില് പരാതിയുമെത്തി. എന്നാല് ഇതെല്ലാം ചില തെറ്റിദ്ധാരണകള് മാത്രമാണെന്നും മുതിര്ന്ന സംവിധായകരോട് ബഹുമാനം മാത്രമാണുള്ളതെന്നും നിവിന് പറഞ്ഞിരുന്നു.നിവിനെ ചുറ്റിപ്പറ്റി പ്രചരിയ്ക്കുന്ന വിവാദങ്ങള്ക്ക് ആക്കം കൂട്ടുന്നതായിരുന്നു താരത്തെ നായകനാക്കി ലാല്ജോസ്, ഡോ ബിജു എന്നീ സംവിധായകര് ആലോചിച്ച ചിത്രങ്ങള് മാറിപ്പോയത്.എന്നാല് എന്താണ് സംഭവിച്ചതെന്ന് ഈ സംവിധായകര്തന്നെ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ‘ നിവിന്പോളിയോട് ഒരു ചിത്രത്തെ കുറിച്ച് സംസാരിച്ചു. എന്നാല് കഥയില് ഞങ്ങള്ക്ക് രണ്ടു പേര്ക്കും ചില വ്യക്തത ആവശ്യമായിരുന്നു. അതിനാല് തല്ക്കാലം ആ സിനിമ മാറ്റിവെക്കാന് ഞങ്ങള് ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.


 നിവിന് പോളിയുമായി പ്രശ്‌നങ്ങളില്ല.’ പ്രശസ്ത സംവിധായകന് ലാല്ജോസ് പറയുന്നത് ഇങ്ങനെയാണ്.സംവിധായകനായ ഡോ ബിജുവും സമാനമായ അഭിപ്രായമാണ്പങ്കുവെക്കുന്നത്. ഒരു തിരക്കഥയുമായി നിവിനെ സമീപിച്ചപ്പോള് ചിത്രം ചെയ്യാന് തയാറായെങ്കിലും ഡേറ്റിനായി കുറച്ചുമാസം കാത്തിരിക്കണമായിരുന്നു. എന്നാല് അഭിനേതാവിനായി ചിത്രം മാറ്റിവെക്കുന്ന രീതി തനിക്കില്ലാത്തതിനാല് മറ്റൊരാളെ പരിഗണിച്ചു. അതില് നിവിനുമായി പ്രശ്‌നമൊന്നുമില്ലെന്നും ബിജു വ്യക്മാക്കി. പ്രമുഖ സംവിധായകരെല്ലാം ഇത്തരത്തില് വസ്തുതകള് വ്യക്തമാക്കിയിട്ടും നിവിന് പോളിക്കെതിരായ പ്രചാരണങ്ങള് കൊഴുക്കുകയാണ്. വളര്ന്നുവരുന്ന ഒരു യുവതാരത്തെ തളര്ത്താന് സംഘടിതമായി നടക്കുന്ന ആരോപണങ്ങളായാണ് നിവിന് ഇത്തരം ആരാധകര് ഇതിനെ വിലയിരുത്തുന്നത്.

ചിമ്പു നയന്‍താര ടീം വീണ്ടും


കരിപ്പൂര്‍ വിമാനത്താവളം വഴി വിസിറ്റിങ് വിസയുമായി ആരേയും വിദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്ന....തുടര്‍ന്ന് വായിക്കാന്‍

കോഴിക്കോട്: കേഴിക്കോട് കരിപ്പൂര് വിമാനത്താവളത്തില് യാത്രക്കാര്ക്കുനേരെയുള്ളഉദ്യോഗസ്ഥ ഭീകരത വെളിവാക്കുന്ന മറ്റൊരു സംഭവും കൂടി പുറത്തുവന്നിരിയ്ക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇമിഗ്രേഷന് ഉദ്യോഗസ്ഥരുടെ ഗുണ്ടായിസം കാരണം യാത്രക്കാരനുണ്ടായ ദുരനുഭവം ആണ് പുതിയ വിവാദങ്ങള്ക്ക് തിരി കൊളുത്തുന്നത്. കരിപ്പൂര് വിമാനത്താവളം വഴി വിസിറ്റിങ് വിസയുമായി ആരേയും വിദേശത്തേക്ക് പോകാന് അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോള് ചര്ച്ചയാകുന്നത്. പെരിങ്ങത്തൂര് സ്വദേശി മുസ്തഫ എന്ന യുവാവാണ് ദുബായിയിലേക്ക് യാത്ര ചെയ്യാന് കഴിയാതെ ദുരിതത്തില് ആയത്. ജനുവരി 28നായിരുന്നു സംഭവം.അടുത്തിടെ ഹക്കീം റൂബ എന്ന യാത്രക്കാരന് മര്ദ്ദനം ഏറ്റ സംഭവം ഏറെ വിവാദമായിരുന്നു. അതിനെ തൊട്ടു പിന്നാലെയാണ് പുതിയ വിവാദവും. യാത്ര മുടക്കാനുള്ള കാരണം എഴുതി നല്കാന് ആവശ്യപ്പെട്ടപ്പോള് അത് നല്കാതിരുന്നു എന്നതും വിമര്ശനത്തിന് കാരണമാവുകയാണ്. ഖത്തറില് വിസയുള്ളതിനാല് ദുബായിയിലേക്ക് സന്ദര്ശക വിസയ്ക്ക് പോവാന് സാധ്യമല്ല എന്ന വിചിത്രമായ നിയമമാണ് എമിഗ്രേഷന് അധിക്രതര് മുസ്തഫയോട് പറഞ്ഞത്.

 ഒരു വിസയുള്ളവര്ക്ക് സന്ദര്ശക വിസയില് ദുബായിയില്ല് പോകുന്നത് നിയമ വിരുദ്ധമല്ല എന്നിരിക്കെ ഈ യാത്രക്കാരനെഎന്തിനു തടഞ്ഞു എന്നാണു വിഷയം ഉയര്ത്തിയവര് ചോദിക്കുന്നത്. മറ്റൊരു രസകരമായ കാര്യം മുസ്തഫയോട് നെടുമ്പാശ്ശേരി എയര്പോര്ട്ട് വേണമെങ്കില് പൊയ്‌ക്കോ എന്ന് കാലികറ്റ് എയര്പോര്ടില് നിന്നും പറഞ്ഞു എന്നതാണ്. കാലികറ്റ് എയര്പോര്ട്ട് എമിഗ്രേഷന് അധിക്രതര് നിരന്തരം യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു എന്ന പരാതി വ്യാപകമായിട്ടും അധിക്രതര് നടപടികളെടുക്കുന്നില്ല.എയര് ഇന്ത്യ എക്‌സ്പ്രസിന് ടിക്കറ്റ് എടുത്ത യുവാവ് സന്ദര്ശക വിസ ആയതിനാല് തന്നെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും എടുത്തിരുന്നു. ഇതൊക്കെ കാണിച്ചെങ്കിലും എമിഗ്രേഷന് ഓഫീസര് യാത്ര മുടക്കുകയായിരുന്നു.മുസ്തഫയ്ക്ക് ഉണ്ടായിരുന്ന ബിസിനസ് വിസിറ്റിങ് വിസയുടെ കാലാവധി വെറും ഒരു മാസം മാത്രമാണ്. ആ വിസിറ്റ് വിസ കാണിച്ചു കൊണ്ട് ദുബായിലേക്കുള്ള യാത്ര മുടയ്ക്കാന് എമിഗ്രേഷന് ഉദ്യോഗസ്ഥന് ഒരു അധികാരവും ഇല്ല. യാത്ര മുടങ്ങിയപ്പോള് മുസ്തഫയുടെ നഷ്ടപ്പെട്ട ടിക്കറ്റ് തുക ആര് തിരികെ നല്കുമെന്നതാണ് ചോദ്യം.

ഒരു തൊഴില് വിസ ആണെങ്കില് പോലും ദുബായ് യാത്രയ്ക്ക് തടസ്സം ഇല്ലെന്നിരിക്കെ ഒരു വിസിറ്റ് വിസ കാണിച്ചു കൊണ്ട് ഒരാളുടെ യാത്ര മുടക്കിയ നടപടിക്കെതിരെപ്രതിഷേധം ശക്തമാവുകയാണ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് ആര്ക്കും ഇത്തരം വിസയുമായി യാത്ര ചെയ്യാം. എന്നാല് കോഴിക്കോട് വിമാനത്താവളത്തില് മാത്രമാണ് യാത്രക്കാര്ക്ക് ദുരിതമായി ഇത്തരം അവിശ്വസനീയ തീരുമാനം എടുക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയെന്നത് മാത്രമാണ് ഇതിന് പിന്നിലെ ഉദ്ദേശം എന്നാണ് സാധാരണക്കാരായ പ്രവാസികള് പറയുന്നത്.

Monday 1 February 2016

മൊബൈല്‍ ഫോണില്‍ കൂട്ടുകാര്‍ അടിച്ചു തന്ന PASSWORD എങ്ങനെ മനസ്സിലാക്കാം ......

ആ PASSWORD അടിച്ചു തന്ന ആളോട് തന്നെ ചോദിച്ചാല്‍ പോരെ ???
ഒരുപാട് ആളുകള്‍ എന്നും ചോദിക്കുന്ന ഒരു കാര്യം ആണ് ഇത് ..

എല്ലാ സോഫ്റ്റ്‌വെയര്‍ ഞാന്‍ പരീക്ഷിച്ചു ..
ഒന്നും നടന്നില്ല ..

അങ്ങനെ എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു നീഅടിച്ചു തന്ന ആളോട് ഒന്ന് ചോദിച്ചു നോക്ക് എന്ന് ..
ഒരു മാസം കഷ്ട്ടപ്പെട്ട് കിട്ടിയില്ല എന്ന സങ്കടത്തോടെ ഞാന്‍ പോയി അയാളോട് ചോദിച്ചു അയാള്‍ വേഗം പറഞ്ഞു തന്നു .........

ഇപ്പോള്‍ എന്‍റെ മൂന്നു മൊബൈലിലും നെറ്റ് ഉണ്ട് ..
ഒരു മാസത്തേക്ക് 20 ദിര്‍ഹം ..

ഈ ഐഡിയ നിങ്ങളുടെ കൂട്ടുകാര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുമല്ലോ അല്ലെ ????

ഉപ്പ ഉപേക്ഷിച്ചുപോയ നാലംഗ കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ച ഷബീര്‍.


തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല് വക്കത്ത് യുവാവിനെ ഗുണ്ടകള് പട്ടാപ്പകല് തല്ലിക്കൊന്നു. ഞാറയാഴ്ചയാണ് മനുഷ്യ മനസാക്ഷിമരവിച്ച ക്രൂരകൃത്യം നടന്നത്. മണക്കാട് സ്വദേശി 22 കാരനായ ഷബീര് ആണ് കൊല്ലപ്പെട്ടത്.സംഭവത്തില് നാല് പ്രതികള്ക്കെതിരെ കടയ്ക്കാവൂര് പൊലീസ് കേസെടുത്തു.വൈകിട്ട് നാലുമണിയോടെയാണ് യുവാവിന്റെ ജീവനെടുത്ത ഗുണ്ടാവിളയാട്ടം അരങ്ങേറിയത്. വക്കത്ത് ബൈക്കില് യാത്രചെയ്യുകയായിരുന്ന യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞുനിര്ത്തി. തുടര്ന്ന് വടികൊണ്ട് അടിച്ചുവീഴ്ത്തി. മനുഷ്യത്വം മരവിച്ച അക്രമികള് തുടര്ച്ചയായി മാരകായുധം കൊണ്ട് തല്ലി. ഷബീറിന്റെ ജീവനെടുക്കുംവരെ തല്ല് തുടര്ന്നു.സംഭവ സമയത്ത് ഷബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. തടഞ്ഞു നിര്ത്തിയായിരുന്നു അക്രമം. ഒപ്പമുണ്ടായിരുന്ന യുവാവിനെയും അക്രമികള് മര്ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവും ആശുപത്രിയില് ചികിത്സയിലാണ്. അതിക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.ആറ്റിങ്ങലിലെ പാരലല് വിദ്യാഭ്യാസ സ്ഥാപനത്തില് ബിരുദ വിദ്യാര്ത്ഥിയാണ് കൊല്ലപ്പെട്ട ഷബീര്. അടിയേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്രമത്തെ തുടര്ന്ന് പ്രതികള് ഓടി രക്ഷപെട്ടു. സംഭവത്തില് സഹോദരങ്ങള് ഉള്പ്പടെ നാല് ഗുണ്ടകള്ക്കെതിരെ കടയ്ക്കാവൂര് പൊലീസ് കേസെടുത്തു. സന്തോഷ്, സതീഷ്, മോനുക്കുട്ടന്, ആദര്ശ് തുടങ്ങി നാല് പേര്ക്കെതിരെയാണ് കേസ്. എന്നാല് അക്രമികളായ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവര് കൊലപാതകത്തിന് ശേഷം മുങ്ങിയിരിയ്ക്കുകയാണ്.

നോട്ടീസ് ലഭിച്ച പല കുടുംബങ്ങളും താമസം ഒഴിയാനുള്ള...തുടര്‍ന്ന് വായിയ്ക്കാന്‍.

ഷാര്ജ: ഒന്നിലധികം കുടുംബങ്ങള് ഒരേ വില്ലയില് താമസിക്കുന്നതിനു നിയന്ത്രണം ഏര്പ്പെടുത്താന് ഒരുങ്ങി ഷാര്ജ എമിറേറ്റ്‌സ് അധികൃതര്. ഇത്തരത്തില് താമസിക്കുന്ന ചില കുടുംബങ്ങള്ക്കു നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിശ്ചിത ദിവസത്തിനകം താമസം ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അല്ലാത്തപക്ഷം നിയമ നടപടിക്കു വിധേയരാകേണ്ടിവരും. ദാസ്മാന്, റംല, ഗുബൈബ എന്നിവിടങ്ങളിലെ ചില കുടുംബങ്ങള്ക്ക് ഇതിനകം നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഒരു വില്ലയില് ഒന്നിലധികം കുടുംബങ്ങളായി താമസിക്കുന്നവര്ക്കാണ് നോട്ടീസ് ലഭിച്ചത്. ഇതിലധികവും മലയാളി കുടുംബങ്ങളാണ്. ഇതേ തുടര്ന്ന് ദാസ്മാനില് നിന്ന് ഒരു മലയാളി കുടുംബം താമസം ഒഴിഞ്ഞു. ഒരു വില്ലയില് ഷെയറിംഗിലാണ് താമസിച്ചിരുന്നതെന്നും, എന്നാല്ഇങ്ങനെ താമസിക്കരുതെന്ന നിര്ദേശത്തെത്തുടര്ന്നാണ് മറ്റൊരിടത്തേക്ക് മാറിയതെന്നും കുടുംബനാഥന് പറഞ്ഞു. മറ്റൊരു വില്ലയില് നിന്ന് മൂന്നു കുടുംബങ്ങളും ഒഴിയാന് ശ്രമമാരംഭിച്ചിട്ടുണ്ട്. ഈ കുടുംബങ്ങള് അനുയോജ്യമായ താമസസ്ഥലം തേടിക്കൊണ്ടിരിക്കുകയാണ്. ഇതില് ഒരു തമിഴ് കുടുംബം ഇതിനകം താമസം ഒഴിഞ്ഞു. തങ്ങളടക്കം ആറ്കുടുംബങ്ങളാണ് ഒരു വില്ലയില് ഷെയറിംഗില് താമസിച്ചിരുന്നതെന്ന് കുടുംബനാഥ പറഞ്ഞു. അതേ സമയം രക്തബന്ധമുള്ള മൂന്നു കുടുംബങ്ങള്ക്കു ഒന്നിച്ചു താമസിക്കാമെന്ന് നിര്ദേശം ലഭിച്ചെന്നും ഇതേ തുടര്ന്ന് മറ്റു മൂന്നു കുടുംബങ്ങള്ക്കു ഒഴിയേണ്ടിവന്നില്ലെന്നും അവര് വ്യക്തമാക്കി.നോട്ടീസ് ലഭിച്ച മറ്റുപല കുടുംബങ്ങളും താമസം ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. 

ഓര്ക്കാപ്പുറത്താണ് പല കുടുംബങ്ങള്ക്കും ഇത്തരം നോട്ടീസ് ലഭിച്ചത്. ഇതോടെ വ്യാപകമായി ഒഴിയാനുള്ള നോട്ടീസ് ലഭിച്ചേക്കുമെന്ന ആശങ്കയും ഉയര്ന്നിട്ടുണ്ട്. ഒഴിയാന് കൂടുതല് സാവകാശം അനുവദിക്കാത്തത് കുടുംബങ്ങളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. നിശ്ചിത ദിവസത്തിനകം ഒഴിയാത്തപക്ഷം നടപടിക്കു വിധേയരാകേണ്ടിവരുമെന്ന ആശങ്ക ഏതു വിധേനയും ഒഴിയാന് അവരെ പ്രേരിപ്പിക്കുകയാണ്. മിക്ക കുടുംബങ്ങളും ഷെയറിംഗിലാണ് താമസിക്കുന്നത്. ഒരു വില്ലയില് നിരവധി കുടുംബങ്ങള് ഒന്നിച്ചുതാമസിക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യം ഓരോ കുടുംബത്തിനും ഉണ്ടാകും. അതിനാല് ഷെയറിംഗ് താമസം ആര്ക്കും ഒരു ബുദ്ധിമുട്ടായി മാറുകയുമില്ല ചിലവും കുറഞ്ഞുകിട്ടും. ഇതിനാല്തന്നെ തന്നെ ഷെയറിംഗില് താമസിക്കാനാണ് പല കുടുംബങ്ങളും ശ്രമിക്കുന്നത്.കുറഞ്ഞ വരുമാനക്കാരുടെ ഏക ആശ്രയമാണ് ഷെയറിംഗ്താമസം. കുടുംബത്തെ കൂടെ താമസിപ്പിക്കണമെന്നാഗ്രഹിക്കുന്നവര് ഷെയറിംഗില് താമസസ്ഥലം വാടകക്കെടുത്താണ് കുടുംബത്തെ നാട്ടില് നിന്നും കൊണ്ടുവരുന്നത്.ചുരുങ്ങിയ ചിലവില് കുടുംബം സന്തോഷമായി കഴിയാനും സാധിയ്ക്കുമായിരുന്നു. എന്നാല് കുറഞ്ഞവരുമാനക്കാരെയാണ് ഇപ്പോഴത്തെ പുതിയ നീക്കം ആശങ്കയിലാഴ്ത്തിയിരിയ്ക്കുന്നത്. 

അതേസമയം ഫ്‌ളാറ്റുകളിലും വന്കിട പാര്പ്പിടസമുച്ചയങ്ങളിലും ലക്ഷ്വറിവില്ലകളിലും താമസിക്കുന്ന ഉയര്ന്നവരുമാനക്കാര്ക്ക് ഇത്തരം നീക്കങ്ങള് ബാധിക്കില്ല. ആയിരക്കണക്കിന് വില്ലകളാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില് ഉള്ളത്. ഇവയൊക്കെയും സ്വദേശികളും മറ്റും ആവശ്യക്കാര്ക്ക് വാടകക്ക് നല്കകുകയാണ്. ഏറെ കാലപ്പഴക്കം ചെന്നവയാണ് ഈ വില്ലകളില് ഏറെയും.

നിരന്തരം ലഭിച്ച പരാതിയെത്തുടര്‍ന്ന്......തുടര്‍ന്ന് വായിക്കാന്‍

കോട്ടയം: ഏറ്റുമാനൂരില് പോലീസിന്റെ താക്കീത് അവഗണിച്ച് അനാശാസ്യത്തിന് താവളമൊരുക്കിയ ലോഡ്ജ് ഉടമ ഒടുവില് കുടുങ്ങി. തെള്ളകം കാരിത്താസ് ജംഗ്ഷനു സമീപം നവചൈതന്യ ടൂറിസ്റ്റ് ഹോം ഉടമ തോമസ് കണവാനാണ് ലോഡ്ജില് അനാശാസ്യത്തിനെത്തിയ പത്തുപേരോടൊപ്പം ഞായറാഴ്ച അറസ്റ്റിലായത്. നിരന്തരം ലഭിച്ച പരാതിയെത്തുടര്ന്ന് മുമ്പ് അഞ്ചു തവണ ലോഡ്ജില് പോലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാന് സാധിച്ചിരുന്നില്ല. അപ്പോഴെല്ലാം ഉടമയ്ക്ക് പോലീസ് താക്കീത് നല്കിയിരുന്നു.വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്ന്ന് ഇന്നലെ ഏറ്റുമാനൂര് സിഐ റിജോ പി ജോസഫിന്റെയും എസ്‌ഐ അനൂപ് ജോസിന്റെയും നേതൃത്വത്തില് പോലീസ് റെയ്ഡിനെത്തിയപ്പോള് അഞ്ചു മുറികളില് അനാശാസ്യം നടക്കുന്നുണ്ടായിരുന്നു. പത്തുപേരെയും കൈയോടെ പിടികൂടിയ പോലീസ് അവര്ക്കൊപ്പം ലോഡ്ജ് ഉടമയെയും അറസ്റ്റ് ചെയ്ത് കേസെടുത്തു. 

രണ്ടു പ്രമുഖ ആശുപത്രികളുള്ളതിനാല് തെള്ളകത്തെ ലോഡ്ജുകളിലും ടൂറിസ്റ്റ് ഹോമുകളിലും നല്ല തിരക്കാണ്. ഈ തിരക്കിന്റെ മറവില് വര്ഷങ്ങളായി ഇവിടെ അനാശാസ്യം നടക്കുകയായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു. പിടിലായവരില് ഒരു കോളേജ് വിദ്യാര്ത്ഥിയും വിദ്യാര്ത്ഥിനിയും ഉള്പ്പെട്ടതായും പറയപ്പെടുന്നു.മറ്റക്കര ഓലിക്കല് ശ്രീകുമാര് (43), മേലുകാവ് സ്വദേശിനി സാറാമ്മ (41), പാറമ്പുഴ കുന്നേല്കരോട്ട് അഖില്കുമാര് (24), പാറമ്പുഴ സ്വദേശിനി ജിഷ (21), നട്ടാശേരി ഇടത്തിനകം വിനായക് (21), ആര്പ്പൂക്കര സുവര്ണാലയത്തില് സജീവ് (26), ഏറ്റുമാനൂര് കൈതമലത്താഴെ സനോജ് (38), പുന്നത്തുറ സ്വദേശിനി കവിത (32),മാന്നാനം സ്വദേശിനി പുഷ്പ (27) എന്നിവരാണ് അനാശാസ്യത്തിന് അറസ്റ്റിലായത്. അഡീഷണല് എസ്‌ഐ ഷാജിഹാന്, എഎസ്‌ഐ ബാബു കെടി, വനിതാ സിവില് പോലീസ് ഓഫീസര്മാരായ സുനജ, ബീനാമ്മ എന്നിവരും റെയ്ഡ് നടത്തിയ പോലീസ് സംഘത്തില് ഉണ്ടായിരുന്നു. കോടതിയില് ഹജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു:

Sunday 31 January 2016

വെള്ളിയാഴ്ച്ച രാത്രി ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ വിവാദമാക്കുന്നുവെന്ന് കണ്ട്...തുടര്‍ന്ന് വായിക്കാന്‍

ചെന്നൈ: ഇന്ത്യയുടെ ദേശീയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജപ്പാന് സന്ദര്ശനത്തിനിടെ തലതിരിച്ച് കെട്ടിയ നിലയില് കാണപ്പെട്ടത് വന് വിവാദങ്ങള്ക്ക് കാരണമായിരുന്നു. അത്രയ്ക്ക് പ്രധാനമാണ് നമ്മള് ദേശീയ പതാകയ്ക്ക് കൊടുക്കുന്നത്. ദേശീയ പതാക എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് രാജ്യത്ത് ഇന്ത്യന് പതാകാ നിയമം തന്നെ നിലവിലുണ്ട്. ദേശീയപതാകയെ ബഹുമാനിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. എന്നാല്ഇപ്പോള് ഒരാള് ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങള് ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത് ഞെട്ടിച്ചിരിയ്ക്കുകയാണ്. ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില് ഈ ചിത്രം ഇപ്പോള് വൈറലായിക്കൊണ്ടിരിക്കുകയാണ്.അതേ സമയം ദേശീയ പതാക കത്തിക്കുകയും തുടര്ന്ന് ആ ചിത്രങ്ങള് ഫേസ്ബുക്കില് പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു.

 നാഗപട്ടണം സ്വദേശി ദിലീപന് മഹീന്ദ്രനാണ് ദേശീയപതാക കത്തിച്ച് ആ ചിത്രങ്ങള് ഫേസ്ബുക്കിലിട്ടത്.വെള്ളിയാഴ്ച്ച രാത്രി ഫേസ്ബുക്കിലിട്ട ചിത്രങ്ങള് വിവാദമാക്കുന്നുവെന്ന് കണ്ട് മണിക്കൂറുകള്ക്കുള്ളില് ഇയാള് തന്നെ പിന്വലിച്ചെങ്കിലും അതിനോടകം ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു.ഇയാളുടെ പ്രവൃത്തിയില് രോഷാകുലരായവര് കടുത്ത വിമര്ശനവും അസഭ്യവര്ഷവുമാണ് ദിലീപന് നേരെ ചൊരിയുന്നത്. ചിലര് ഇയാളുടെ ഫോണ് നമ്പര് സഹിതമാണ് ചിത്രങ്ങള് ഷെയര് ചെയ്യുന്നത്. ഇയാളെ ന്യായീകരിക്കാന് ശ്രമിച്ചവര്ക്കും സോഷ്യല് മീഡിയയില് രോഷം അനുഭവിക്കേണ്ടി വന്നു. 

തമിഴ് വിപ്ലവനേതാവ് പെരിയാറിന്റെ പിന്തുടര്ച്ചക്കാരനാണ് താന് എന്നാണ് ദിലീപന് മഹീന്ദ്രന് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില് രേഖപ്പെടുത്തിയിരിക്കുന്നത്. വില്ലുപുരത്ത് മൂന്ന് വിദ്യാര്ത്ഥിനികള് കിണറ്റില് ചാടി ആത്മഹത്യയിലും, ഹൈദരാബാദ് സര്വ്വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലും കുറ്റക്കാരയവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില് പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇയാളുടെ പ്രൊഫൈലില് ഉണ്ട്.സ്വകാര്യ എയര്ലൈന്സ് കമ്പനിയില് പൈലറ്റായി പ്രവര്ത്തിക്കുന്ന സി ആര് നവീന്കുമാറും മറ്റൊരാളും ദിലീപിനെതിരെ ചെന്നൈ പോലീസില് പരാതി നല്കിയിട്ടുണ്ട്. 

ഇതുകൂടാതെ സോഷ്യല്മീഡിയ വഴിയും നിരവധി പേര് വിഷയം പോലീസ് ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില് പരാതി ലഭിച്ചതായും യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ചെന്നൈ സിറ്റി പോലീസ് വ്യത്തങ്ങള് അറിയിച്ചു.