Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 20 February 2016

മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും...തുടര്‍ന്ന് വായിക്കാന്‍.


മലയാളി സിനിമാ പ്രേക്ഷകര് പ്രത്യേകിച്ച് മലയാളത്തിന്റെ താരരാജാവ് മോഹലാലിന്റെ ആരാധകര് ഇപ്പോള് ഏറ്റവുമധികം ചര്ച്ച ചെയ്യുന്ന സിനിമകളില് ഒന്നാണ് പുലിമുരുകന്. മൂവായിരം സ്‌ക്രീനുകളിലേക്കാണ് പുലിമുരുകന് റിലീസ് ചെയ്യുന്നത് എന്നതാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം. വിക്രമിന്റെ ഷങ്കര് ചിത്രം ഐ 2500 സ്‌ക്രീനുകളില് ആയിരുന്നു റിലീസ് ചെയ്തിരുന്നത്. ഇന്ത്യക്കൊപ്പം ചൈനയിലും വിയറ്റ്‌നാമിലും പുലിമുരുകന് റിലീസ് ചെയ്യാനാണ് ആലോചന. ആദ്യമായാണ് ഒരു മലയാള സിനിമചൈനയില് റിലീസ് ചെയ്യുന്നത്.36 വര്ഷത്തെ അഭിനയജീവിതത്തില് മോഹന്ലാല് ഏറ്റവുമധികം ദിവസങ്ങള് മാറ്റിവച്ച ചിത്രം എന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. 

ഇതുവരെ പുറത്തിറങ്ങിയവയില് ഏറ്റവും മുതല് മുടക്കുള്ള മലയാള സിനിമയുമാണ് പുലിമുരുകന് എന്ന് നിര്മ്മാതാക്കള് അവകാശപ്പെടുന്നു. മുപ്പത് കോടിയിലേറെ മുതല്മുടക്കിലാണ് സിനിമ പൂര്ത്തിയാകുന്നത്. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും കാട്ടിലാണ് ചിത്രീകരിച്ചരിയ്ക്കുന്നത്. ഉദയ്കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഷാജിയാണ് ക്യാമറ. ജഗപതി ബാബു, സിദ്ദീഖ്,കമാലിനി മുഖര്ജി,നമിത, ബാല, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്.മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്പുലിമുരുഗന്. ഒരു പക്ഷേ ഇന്ത്യന് സിനിമയില് തന്നെ മനുഷ്യനും മൃഗവും തമ്മിലുള്ള ഇതുപോലൊരുപോരാട്ട കഥ ആദ്യമായിരിക്കും

. കേരളത്തിലെ കാടുകളില് തുടങ്ങി തായ്‌ലന്റിലേക്കും വിയറ്റ്‌നാമിലേക്കും വികസിക്കുന്നതാണ് കഥ. കടുവയുമായുള്ള ഫൈറ്റ് ഇന്ത്യയില് ഒറിജിനലായി ചിത്രീകരിക്കാന് അനുമതിയില്ലാത്തതിനാല് ബാങ്കോക്കില് വച്ചാണ് യഥാര്ത്ഥ കടുവയുമായുള്ള ഫൈറ്റ് ചിത്രീകരിച്ചത്. സംഘട്ടനം പുലിമുരുകന്റെ പ്രമേയത്തിന്റെ ഭാഗമാണ്. സാധാരണ ഫൈറ്റല്ല അതീവ സങ്കീര്ണമായതും അപകടമേറിയതുമാണ് പുലിമുരുകനിലെ ഫൈറ്റ് രംഗങ്ങള്.ഒരുപാട് കാലയളവിന് ശേഷം പൂര്ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രമാണ് പുലിമുരുകന്. പുലിയിറങ്ങുന്ന ഒരു നാടിന്റെ കഥ സത്യസന്ധമായിപറയുന്ന ചിത്രമാണിത്. 

പുലിയെ തളയ്ക്കാനുള്ള ഒരു മനുഷ്യന്റെ ശ്രമം. പീറ്റര് ഹെയ്ന് എന്ന ആക്ഷന് കൊറിയോഗ്രഫര് നൂറ് ദിവസത്തിലേറെ ദിവസമാണ് ഈ ചിത്രത്തിലെ ഫൈറ്റിനായി ചെലവഴിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിന്റെ ക്ലൈമാക്‌സ് അണ്. കമാലിനി മുഖര്ജിയാണ് നായിക. ജഗപതി ബാബുവാണ് വില്ലന് കഥാപാത്രമായി എത്തുന്നത്.2010ല് പ്ലാന് ചെയ്ത ചിത്രമാണ് പുലിമുരുകന്.12 കോടി മുതല്മുടക്കിലാണ് ആദ്യം ഈ സിനിമ ആലോചിച്ചത്. ഏകദേശം 200 ദിവസം ചിത്രീകരിക്കുന്ന സിനിമയാണ്. ഇതൊരു മലയാള ചിത്രമായി അല്ല ഒരുക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഭാഷകളിലും ചിത്രമുണ്ടാകും.സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌ലന്റ്,ഇന്ത്യ എന്നിവിടങ്ങളിലാണ് ലൊക്കേഷന്. 

ക്ലൈമാക്‌സിന് വേണ്ടി വിയറ്റ്‌നാമില് ആറ് ദിവസവും തായ്‌ലന്റില് 18 ദിവസവും മലയാറ്റൂര് വനത്തില് 22 ദിവസവും ചിത്രീകരിച്ചു. ഇത് കൂടാതെ സ്റ്റുഡിയോയില് തയ്യാറാക്കിയ സെറ്റിലും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഡ്യൂപ്പിനെ ഒഴിവാക്കിയാണ് മോഹന്ലാല് മിക്ക സംഘട്ടനരംഗങ്ങളും ചെയ്തിരിയ്ക്കുന്നത്.

Tuesday 16 February 2016

മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ തങ്ങളുടെ മാതാപിതാക്കളെ വിസിറ്റ് വിസയില്‍....തുടര്‍ന്ന് വായിക്കാന്‍.


കുവൈറ്റ് സിറ്റി: അമ്പതു വയസ്സിനു മുകളില് പ്രായമുള്ള വിദേശികള്ക്ക് കുവൈറ്റ് ഇനി സന്ദര്ശന വിസ അനുവദിക്കില്ല. പാസ്‌പോര്ട്ട് പൗരത്വ കാര്യ അണ്ടര് സെക്രട്ടറി മേജര് ജെനറല് മാസിന് അല് ജറാഹ് ജവാസാത്തുകള്ക്ക് ഇത് സംബന്ധിച്ച നിര്ദേശം നല്കിയത്. സൗജന്യ വൈദ്യ സേവനങ്ങള് പ്രതീക്ഷിച്ചു നിരവധിയാളുകള് പ്രായമായ കുടുംബാംഗങ്ങളെ സന്ദര്ശന വിസയില് കൊണ്ട് വരുന്നത് ശ്രദ്ധയില് പെട്ടതിനെ തുടര്ന്നാണ് നടപടി.

മലയാളികള് അടക്കം നിരവധി പ്രവാസികള് തങ്ങളുടെമാതാപിതാക്കളെ വിസിറ്റ് വിസയില് കൊണ്ടു വന്ന്കുറച്ചുകാലം താമസിപ്പിയ്ക്കാറുണ്ടായിരുന്നു.കുടുംബാഗങ്ങളെ മുഴുന് സ്‌പോണ്സര് ചെയ്യാണുള്ള ഫാമിലി സ്റ്റാറ്റസ് വിസ ഇല്ലാത്തഇടത്തരം ശമ്പളക്കാരായിരിന്നു ഇത്തരത്തില് മാതാപിതാക്കളെ കൊണ്ടു വന്നിരുത്. ഏതായാലും പുതിയ നിയമം വന്നതോടെ ഇവര്ക്ക് വലിയ തിരിച്ചടിയാണ് കിട്ടിയിരിയ്ക്കുന്നത്.