Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Friday 26 February 2016

പേളി മാണിയുടെ ബെല്ലി സോങ് ഓൺലൈനിൽ സൂപ്പർഹിറ്റ്.




എന്നാല്‍ ഇതുവരെ മമ്മൂട്ടിക്കായി ഒരു സ്‌പെഷ്യല്‍ പരിപാടിയും...തുടര്‍ന്ന് വായിക്കാന്‍


കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ഫിലിം അവാര്ഡ്‌സ് ചാനലില് സംപ്രേക്ഷണം ചെയ്തതോടെ നിരവധി ആരോപണങ്ങളാണ് ഉയര്ന്നിരിക്കുന്നത്. പ്രിഥ്വിരാജിനെ മനപ്പൂര്വ്വം അപമാനിച്ചു എന്നായിരുന്നു ഒടുവില് വന്ന ആരോപണം. എന്നാല് ഇപ്പോള് വരുന്നത് സൂപ്പര് സ്റ്റാര് മമ്മൂട്ടിയും ഏഷ്യാനെറ്റും തമ്മില് അത്ര രസത്തിലല്ലെന്നാണ്. ഇത്തവണത്തെ അവാര്ഡ് നിശ മോഹന്ലാലിന് വേണ്ടി മാത്രം മാറ്റിവച്ചതാണ് പ്രശ്‌നങ്ങള്ക്ക് കാരണമെന്നാണ് ഓണ്ലൈന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. 

കൂടാതെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ്ങുന്നതില് ഉള്പ്പെടെ ഏഷ്യാനെറ്റ് പക്ഷാപാതം കാണിക്കുന്നതായും ആരോപണമുണ്ട്. മോഹന്ലാലിന്റെ മോശം സിനിമകളും ഏഷ്യാനെറ്റ് കോടികള് മുടക്കി വാങ്ങും. എന്നാലത് മമ്മൂട്ടി ചിത്രങ്ങളുടെ കാര്യത്തിലില്ല താനും. എല്ലാ കൊല്ലവും ഏഷ്യാനെറ്റിന്റെ അവാര്ഡ് നിശയില് മമ്മൂട്ടി പങ്കെടുക്കുന്നതാണ്. ഇത്തവണ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടായിയ്യിട്ടില്ല.മോഹന്ലാലിനേക്കാള് മുന്പേ സിനിമയില് വന്നതും നായകനായതും മമ്മൂട്ടിയായിരുന്നു. ഏതാണ്ട് 40 കൊല്ലമായി ഇന്ഡസ്ട്രിയില് നില്ക്കുന്നു. എന്നാല് ഇതുവരെ മമ്മൂട്ടിക്കായി ഒരു സ്‌പെഷ്യല് പരിപാടിയും ഏഷ്യാനെറ്റ് ഒരുക്കിയില്ല. അവരുടെ സീരിയല് അവാര്ഡ് നിശയില് ഉള്പ്പെടെ താരം സജീവമായി പങ്കെടുത്തിരുന്നു. എന്നിട്ടും മോഹന്ലാലിന്റെ 36 വര്ഷം ആഘോഷിക്കാന് മാത്രം ഏഷ്യാനെറ്റ് സമയം കണ്ടെത്തി. ഇത് മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ളവരെയും ആരാധകരെയും ചൊടിപ്പിച്ചിട്ടുണ്ട്. 

മമ്മൂട്ടി ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം സൂര്യയാണ് കൂടുതലും വാങ്ങുന്നത്. പഴയ പോലെ സൂര്യ ഇപ്പോള്അവാര്ഡ് നിശകളും സംഘടിപ്പിക്കുന്നില്ല.

ഭാവന തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്....തുടര്‍ന്ന് വായിക്കാന്‍.

തെന്നിന്ത്യന് താര സുന്ദരിയായ മലയാളി നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിര്മാതാവാണ് വരനെന്നും ദീര്ഘനാളായി തങ്ങള് പ്രണയത്തിലാണെന്നും ഈ വര്ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും താരം വെളിപ്പെടുത്തി.മലയാളത്തിലെ ഒരു സ്വകാര്യ ടെലിവിഷന് ചാനലിന് നല്കിയ അഭിമുഖത്തില് ഭാവന തന്നെയാണ് വിവാഹവാര്ത്ത പുറത്തുവിട്ടത്. 

വരനെ സംബന്ധിച്ച കൂടുതല് വിവരങ്ങള് വെളിപ്പെടുത്താന് നടി തയാറായില്ല. ദീര്ഘ നാളത്തെ പ്രണയമാണ് പൂവണിയുന്നതെന്നും 2014 ല് വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി. പ്രണയവും വിവാഹവും സംബന്ധിച്ച ഗോസിപ്പുകള്ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.അതേ സമയം ഭാവന നായികയായ ഹലോ നമസ്‌തേ എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണിപ്പോള്. ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില് ആണ് ഭാവന തന്റെ വിവാഹക്കാര്യം വെളിപ്പെടുത്ത

Thursday 25 February 2016

അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്‌സ്. ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നത്....തുടര്‍ന്ന് വായിക്കാന്‍.


സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും സുരേഷ്‌ഗോപിയും ശോഭനയും മിന്നുന്ന പ്രകടനെ കാഴ്ചവെച്ച മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ക്ലാസ്സിക് പദവിയുള്ള കൊമേഴ്‌സ്യല്‍ ഹിറ്റാണ് മണിച്ചിത്രത്താഴ്. ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച നകുലനെ പലകയില്‍ കിടത്തി ഗംഗയ്ക്ക് മുന്നിലേക്ക് നയിക്കുകയും, വിദഗ്ദമായി പലക താഴേക്ക് കറക്കി അയാളെ രക്ഷിച്ചതിന് ശേഷം കണ്ണട ഊരി സംതൃപ്തമായ, ആത്മഹര്‍ഷം തുളുമ്പുന്ന ചിരിയോടെ നില്‍ക്കുകയും ചെയ്യുന്ന ഡോ. സണ്ണിയുടെ മുഖം മലയാളികളുടെ മനസ്സില്‍ ഇന്നും തുടിച്ചു നില്‍ക്കുന്ന ഓര്‍മ്മയാണ്. 

എന്നാല്‍, ആ ക്ലൈമാക്‌സ് നിര്‍ദ്ദേശിച്ചത് തിരക്കഥാകൃത്ത് മധു മുട്ടമോ, സംവിധായകന്‍ ഫാസിലോ ആയിരുന്നില്ല. സുരേഷ് ഗോപിയാണ് മലയാള സിനിമയുടെ ചരിത്രം മാറ്റിയ ആ ക്ലൈമാക്‌സിന് പിന്നില്‍ എന്ന് സംവിധായകന്‍ ഫാസില്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിയ്യുണ്ട്
 
മൂന്നു വര്‍ഷത്തോളം ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഫാസില്‍ മണിച്ചിത്രത്താഴ് തിരക്കഥ പൂര്‍ത്തിയാക്കിയത്. താരങ്ങളെ നിശ്ചയിച്ചിരുന്നുവെങ്കിലും പല കാര്യങ്ങളിലും ആശയക്കുഴപ്പം നീങ്ങിയിരുന്നില്ല. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്‌സ്. ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നത് ഫാസിലിനും, മധു മുട്ടത്തിനും മുന്നില്‍ ഒരു കീറാമുട്ടിയായി അവശേഷിച്ചു. സണ്ണിയെന്ന മനോരോഗ വിദഗ്ദനെ മാത്രം ആശ്രയിച്ചാല്‍ അതിന് സണ്ണിയെന്തിന്, മറ്റേത് മനോരോഗ വിദഗ്ദനായാലും പോരെ എന്ന ചോദ്യം ഉയര്‍ന്നു. മനോരോഗ ചികിത്സയുടെ തന്നെ മറ്റൊരു രൂപമായ മന്ത്രവാദ അന്തരീക്ഷം പലരും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ഉപയോഗിച്ച് വെറും അന്ധവിശ്വാസമെന്ന തലത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അക്കാര്യം മാത്രം ഉപയോഗിച്ചാല്‍ സിനിമ അന്ധ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്നു എന്ന ദുഷ്‌പ്പേരും കേള്‍ക്കേണ്ടി വരും. പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗ നിവാരണം എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്ന ഒന്നാകണം എന്നതില്‍ തട്ടി സിനിമ വഴിമുട്ടി. അപ്പോഴാണ് സുരേഷ് ഗോപിയുടെ രംഗപ്രവേശം.
 
കഥ എവിടം വരെയായി, സിനിമ എന്ന് തുടങ്ങും എന്നൊക്കെ അറിയാനായി സുരേഷ് ഗോപി ആലപ്പുഴയില്‍ ഫാസിലിനെ കാണാന്‍ എത്തി. പതിവുപോലെ സംസാരം തന്നെ സംസാരം. ലോകത്തുള്ള എല്ലാറ്റിനെയും കുറിച്ചുള്ള സംസാരം. പോകാറായപ്പോള്‍ വീണ്ടും സിനിമയിലേക്ക്. തമാശപോലെയാണ് ഫാസില്‍ തന്നെ വിഷമിപ്പിക്കുന്ന ക്ലൈമാക്‌സ് കാര്യം സുരേഷ് ഗോപിയോട് സൂചിപ്പിച്ചത്. ഉടനെ സുരേഷ് ഗോപി രണ്ടു കൈയും നെഞ്ചിന്റെ ഭാഗത്ത് വച്ച് ഒരു കറക്കം കറക്കി. എന്നിട്ടൊരു പറച്ചില്‍.;പലകയില്‍ അപ്പുറവും, ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ? തലച്ചോറ് അതേറ്റു വാങ്ങിയപ്പോള്‍, അകന്നുപോകുന്ന ആ കാറും നോക്കി ഞാന്‍ ചിന്തിച്ചുപോയി. എത്ര നിസ്സാരനാണ് ഞാന്‍. എത്ര നിസ്സാരന്‍. ആ പോയ ആള്‍ ഇട്ടിട്ടുപോയ മന്ത്രത്തിന്റെ വില എത്രയാ? പറയാന്‍ പറ്റുമോ? അളക്കാന്‍ പറ്റുമോ? ഞാന്‍ നന്ദി പറഞ്ഞു. എല്ലാറ്റിനും, എല്ലാവര്‍ക്കും. ഫാസില്‍ കുറിയ്ക്കുന്നു.

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ മെയിലില്‍ ലഭിച്ച പരാതി...തുടര്‍ന്ന് വായിക്കാന്‍

തെന്നിന്ത്യന് സുന്ദരിയും മലയാളത്തിലെ പ്രശസ്ത നടിയുമായ മേഘ്‌നാ രാജിനെതിരെ ബെംഗളൂരുവില് വഞ്ചനാകുറ്റത്തിന് കേസ്. തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്ധനനാണ് കേസ് നല്കിയത്. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്ക്ക് ഇ മെയിലില് ലഭിച്ച പരാതി തുടര്അന്വേഷണത്തിനായി ജെപി നഗര് പൊലീസിന് കൈമാറി.വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതായും വിലപ്പെട്ട രേഖകള് തട്ടിയെടുത്തതായും പരാതിയില് പറയുന്നു. 

തന്റെയൊപ്പം പല സ്വകാര്യ പാര്ട്ടികളിലും പങ്കെടുക്കാറുള്ള നടി തന്നെ മോഹിപ്പിച്ച് പലതും നേടിയെടുത്തതായി ജനാര്ധനന് പറഞ്ഞു. മേഘ്‌ന എന്തായാലും പരാതി നിഷേധിച്ചിട്ടുണ്ട്. എന്നാല് , പരാതിക്കടിസ്ഥാനമായ രേഖകളെ സംബന്ധിച്ച വിവരങ്ങളൊന്നും ജനാര്ധന് കൈമാറിയിട്ടില്ലെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര് എന്എസ് മേഘരിഗ് പറഞ്ഞു. വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടി മേഘ്‌നരാജ് ചുരുങ്ങിയകാലം കൊണ്ട് തെന്നിന്ത്യന് സിനിമയുടെ ഗ്ലാമര്താരമായി മാറിയിരുന്നു. അനൂപ് മേനോന്റെ മിക്കചിത്രങ്ങളിലും നായികയായി നടി മോഹന്ലാലിന് ഒപ്പവും മലയാളത്തില് വേഷമിട്ടിട്ടുണ്ട്.നേരത്തെ കന്നഡ യുവതാരം ചിരഞ്ജീവി സര്ജയുമായി പ്രണയത്തിലാണെന്നും ഉടന് തന്നെ വിവാഹം ഉണ്ടാകുമെന്നും പ്രചരിച്ച തന്റെ വിവാഹ വാര്ത്ത നിഷേധിച്ച് നടി രംഗത്ത് എത്തിയിരുന്നു. 

ചില എന്റര്ടെയ്ന്മെന്റ് വെബ്‌സൈറ്റുകളില് പ്രസിദ്ധീകരിച്ച വാര്ത്ത സോഷ്യല് മീഡിയയും മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ വിവാഹ വാര്ത്ത പ്രചരിക്കുകയായിരുന്നു. ഇപ്പോള് പഠനത്തിനും അഭിനയത്തിനുമാണ് താന് പ്രാധാന്യം നല്കുന്നത്.നല്ല സിനിമകളുടെ ഭാഗമാകണം. അതിന് ശേഷമെ വിവഹമുള്ളൂ. ഇപ്പോള് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മേഘ്‌ന വ്യക്തമാക്കിയിരുന്നു.കന്നഡ താരങ്ങളായ സുന്ദര് രാജിന്റെയും പ്രമീളയുടെയും മകളായ മേഘ്‌ന ബെന്ഡു അപ്പാരോ ആര്എംപി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില് എത്തിയത്. മലയാളത്തില് ബ്യൂട്ടിഫുള്, മെമ്മറീസ്, റെഡ് വൈന് തുടങ്ങിയ ചിത്രങ്ങളില് മേഘ്‌ന ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.

Wednesday 24 February 2016

പ്രാവാസികള്‍ക്ക് നാട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഏറ്റവും വലിയ പാരയും പ്രശ്‌നക്കാരും കംസ്റ്റസ് ഉദ്യോഗസ്ഥരാണ്. എന്ത് കൊണ്ടുവരണം എത്ര നികുതിയടക്കണം എന്നിങ്ങനെയുള്ള നൂറ് കൂട്ടം സംശയങ്ങളും പ്രവാസികള്‍ക്ക് എന്നുമുള്ളതാണ്


പ്രാവാസികള്ക്ക് നാട്ടിലേക്ക് സാധനങ്ങള് കൊണ്ടുവരുമ്പോള് ഏറ്റവുംവലിയ പാരയും പ്രശ്‌നക്കാരും കംസ്റ്റസ് ഉദ്യോഗസ്ഥരാണ്. എന്ത് കൊണ്ടുവരണം എത്ര നികുതിയടക്കണം എന്നിങ്ങനെയുള്ള നൂറ് കൂട്ടം സംശയങ്ങളും പ്രവാസികള്ക്ക് എന്നുമുള്ളതാണ്. ഇതിനൊക്കെ മറുപടി പറഞ്ഞ് മടുത്തതോടെ പ്രവാസികളുടെ സംശയ നിവാരണത്തിനായി പ്രത്യേകമായി തയ്യാറെടുക്കുകയാണ് കസ്റ്റംസ്.

സോഷ്യല് മീഡിയ വഴിയാണ് രാജ്യാന്തര യാത്രക്കാരുടെ സംശയങ്ങള്ക്ക് മറുപടി നല്കുന്നത്. വിദേശത്ത് നിന്ന് കൊണ്ടുവരാവുന്ന സ്വര്ണത്തിന്റെ അളവ് മുതല് ഒപ്പം കരുതാവുന്ന മദ്യത്തിന്റെ തോതുവരെ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് പേജ് തുടങ്ങികഴിഞ്ഞു.വിദേശത്ത് നിന്ന് വാങ്ങിയ ഫ്‌ളാറ്റ് സ്‌ക്രീന് ടിവി നാട്ടിലേക്ക് എത്തിക്കാന് ശ്രമിച്ചാല് പാടുപെടും. എത്ര വില കുറഞ്ഞതാണെന്നും പറഞ്ഞിട്ട് കാര്യമില്ല, നികുതിയൊടുക്കിയേ തീരൂ.കേരളത്തിലെ വിമാനത്താവളങ്ങളില് കസ്റ്റംസ് ഉദ്യോഗസ്ഥര് ഇതിന് സമാധാനം പറഞ്ഞ് മടുത്തു.ഇത് മാത്രമല്ല, വിമാനയാത്രയില് കൈവശം വയ്ക്കാവുന്ന കറന്സിയുടെ കണക്ക്, മദ്യത്തിന്റെ അളവ്, കൊണ്ടുവരാവുന്ന സ്വര്ണം തുടങ്ങി ശരാശരി വിമാനയാത്രക്കാരന് അറിയേണ്ടതെല്ലാം ഈ പേജിലുണ്ട്.

ഇതിലൊന്നും പെടാത്ത മറ്റ് സംശയങ്ങള് ഉണ്ടെങ്കില് നേരിട്ടും ചോദ്യങ്ങള് ഉന്നയിക്കാം, മറുപടി നല്കാന് സദാ ഉദ്യോഗസ്ഥര് തയ്യാറാണ്. ഇനി വേണ്ടസംശയങ്ങള് സ്മാര്ട് ഫോണുകള്ക്കുള്ള കസ്റ്റംസിന്റെ ആന്ഡ്രോയിഡ് ആപ്ലിക്കേഷനും പ്ലേ സ്റ്റോറില് റെഡിയായിക്കഴിഞ്ഞു.(“Indian Customs Traveller Guide” available in playstore)

Monday 22 February 2016

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ വിനയന്‍

തൃശ്ശൂര്‍: മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ട് എഴുതിയ ബ്ലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. മോഹന്‍ലാലിന്റെ ഈ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളൂ എന്ന് വിനയന്‍ പറയുന്നു. മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണം. ജനങ്ങള്‍ അതുള്‍ക്കൊള്ളണമെന്നും വിനയന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്റെ ബ്ലോഗിനെ വിമര്‍ശിച്ച് വിനയന്‍ രംഗത്തെത്തിയത്.


വിനയന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അതു തന്നെയാണ്‍ നമ്മുടെ ഭാരതത്തിന്റെ പ്രത്യേകത. അതാണ് നമ്മുടെ ശക്തി. നമ്മള്‍ ഓരോരുത്തരുടെയും ദേശാഭിമാനത്തെ പറ്റിയും രാജ്യസ്‌നേഹത്തെ പറ്റിയും നമ്മള്‍ സ്വയം അഭിമാനം കൊള്ളുന്നവരാണ്. രാജ്യസ്‌നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മള്‍ സംരക്ഷിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുകയും വേണം. പക്ഷേ രാജ്യസ്‌നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉടലെടുക്കുന്നത്.
ബഹുമാന്യനായ ശ്രീ മോഹന്‍ലാല്‍ ഇന്നലെ ബ്ലോഗിലെഴുതിയതു വായിച്ചപ്പോഴും എനിക്കീ സംശയമുണ്ടായി. നമ്മുടെ ധീര ജവാന്മാര്‍ മാതൃരാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുമ്പോള്‍ നമ്മള്‍ അവരെ ഹൃദയത്തിലേറ്റുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കരയുകയും ഒക്കെ ചെയ്യും അതു നമ്മുടെ അവകാശവും കടമയുമാണ്. പക്ഷേ നമ്മുടെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ത്ഥികളെ പോലും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അതു തെറ്റായി പോയി എന്ന ശബ്ദം ഇന്ത്യയൊട്ടാകെ അലയടിച്ചു. അതില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായിരുന്നു എന്ന് തെളിവുകള്‍ സഹിതം നമ്മുടെ മീഡിയകള്‍ പ്രതികരിച്ചു. ആ ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ സത്യവും നീതിയും തമസ്‌ക്കരിക്കപ്പെടുന്നതിന്റെ പേരിലായിരുന്നു.
അതിനെ രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണം. എന്നു ശ്രീ മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളു. ഇന്ത്യയെ ഇനിയൊരു വിഭജനത്തിലേക്കു പോലും തള്ളിവിടുന്ന രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനം അനുവദിച്ചുകൂടാ. 

നമ്മുടെ ജവാന്മാര്‍ ജീവന്‍ നല്‍കി സംരക്ഷിക്കുന്ന ഇന്ത്യ വര്‍ഗ്ഗീയതയുടെ പേരു പറഞ്ഞ് ചിലര്‍ നശിപ്പിച്ചാല്‍ അതാ ജവാന്മാരുടെ ആത്മാവിനോടു പോലും ചെയ്യുന്ന തെറ്റാകും. മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണം. ജനങ്ങള്‍ അതുള്‍ക്കൊള്ളണം. അതിനായി നമുക്കു പ്രാര