Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 9 January 2016

മൂന്നാം മുറ തോല്‍ക്കും ഈ പീഡനത്തിന് മുന്‍പില്‍! പോലീസ് സ്‌റ്റേഷനില്‍ യുവതികളുടെ വസ്ത്രമുരിഞ്ഞ് ജനനേന്ദ്രിയത്തില്‍ മുളക് പൊടി തേച്ചു

പോലീസ് സ്‌റ്റേഷനില്‍ രണ്ട് യുവതികള്‍ക്ക് ക്രൂര പീഡനമേറ്റതായി ആരോപണം. യുവതികളുടെ വസ്ത്രമുരിഞ്ഞ് സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി തേച്ചുവെന്നാണ് ആരോപണം. ഔറംഗാബാദിലെ ക്രാന്തി ചൗക്ക് പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

ഇരകളില്‍ ഒരാള്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായ 21 കാരിയാണ്. പോലീസുകാരന്റെ നിര്‍ദ്ദേശ പ്രകാരം വനിത പോലീസുകാരിയാണ് യുവതികളുടെ വസ്ത്രമുരിഞ്ഞ് മുളകുപൊടി തേച്ചത്. 

സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചതായിരുന്നു യുവതികളെ. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Police Station, Torture,

എട്ടുവയസുകാരിയായ മകളെ തലോടിയ ഫുട്ബോൾ താരം വിവാദത്തിൽ – വിഡിയൊ


എട്ടുവയസുകാരിയായ മകളെ 'തലോടി' ; മുന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍


എട്ടുവയസുകാരിയായ മകളെ 'തലോടിയ' മുന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍. സംഭവം കായികലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ താരം തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ എഎന്‍എസ് സ്‌റ്റേഡിയത്തിലായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. വിരമിച്ച കളിക്കാര്‍ക്കായുള്ള മല്‍സരത്തിനു തൊട്ടുമുന്‍പ് ദേശീയ ഗാനം ആലപിക്കുന്നതിനിടെയുള്ള ലൈനപ്പിലാണ് സംഭവം. എട്ടുവയസുകാരിയായ മകളുടെ തൊട്ടുപിന്നില്‍ നിന്നും ക്രേഗ് കുട്ടിയെ തലോടുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. 

40,000 ഓളം കാണികളുടെ മുന്നില്‍ വെച്ചായിരുന്നു ക്രേഗ് മകളെ തലോടിയത്. നിമിഷങ്ങള്‍ക്കകം 
തന്നെ ഈ വിഡിയോ ദൃശ്യം വൈറലായി. താരത്തിന്റെ പ്രവര്‍ത്തിക്കെതിരെ കടുത്ത ഭാഷയിലാണ് ട്രോളുകള്‍ വന്നത്. പതിനായിരത്തിലധികം മോശം കമന്റുകളും വന്നു. ഇതോടെ ഫേസ്ബുക്ക് പേജ് ഡിലിറ്റ് ചെയ്തു. ആളുകള്‍ക്കു അവരുടെ അഭിപ്രായം പറയാമെന്നും എന്നാല്‍ താന്‍ തന്റെ മകളെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും താരം വിശദീകരിച്ചു. 

സ്‌പെഷ്യല്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കമന്റേറ്ററായ നാല്‍പ്പത്താറുകാരനായ ക്രേഗ് ഫോസ്റ്റര്‍ ഓസ്‌ട്രേലിയക്കു വേണ്ടി 29 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുന്‍ പ്രീമിയര്‍ ലീഗ് താരം കൂടിയാണ് ഫോസ്റ്റര്‍.

കണ്‍ഫ്യൂഷനായല്ലോ! യുഎഇയിലെ പുതിയ വിസിറ്റ് വിസ നിയമം ആശയക്കുഴപ്പമുണ്ടാക്കുന്നു


യുഎഇയിലെ വിസിറ്റ് വിസയിലുണ്ടായ പുതിയ നിയമം നിരവധി പേരെ ആശയക്കുഴപ്പത്തിലാക്കി. ഈ ആശയക്കുഴപ്പം ട്രാവല്‍ ബിസിനസിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

വിസിറ്റ് വിസ പുതുക്കാനും വിസിറ്റ് വിസ ഹോള്‍ഡേഴ്‌സിന് അവരുടെ വിസ സ്റ്റാറ്റസില്‍ മാറ്റം വരുത്താനും ഒരു മാസത്തെ സമയം അനുവദിച്ചതാണ് പുതിയ നിയമഭേദഗതി. ഇതിനായി 570 ദിര്‍ഹം സന്ദര്‍ശകര്‍ ഫീസായി നല്‍കണം. 

തൊഴിലന്വേഷകര്‍ ഈ നിയമ ഭേദഗതിയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. വിസ മാറ്റത്തിനായി കിഷ് ഐലന്റിലേയ്‌ക്കോ ഒമാനിലേയ്‌ക്കോ കടക്കുന്നത് പുതിയ നിയമം മൂലം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍. 

എന്നാല്‍ ഇത്തരമൊരു ഭേദഗതിയെ കുറിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുവരെ സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

പുതിയ നിയമ നടപ്പിലാക്കുന്നതുവരെ ചിലര്‍ അവരുടെ യാത്രകള്‍ മാറ്റിവെച്ചിരിക്കുകയാണ്. മറ്റ് ചിലരാകട്ടെ വിസിറ്റ് വിസ മാറ്റത്തിനായി കിഷ് ഐലന്റിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. 

ദുബൈയില്‍ നിന്നും കിഷ് ഐലന്റിലേയ്ക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഇതുവരെ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കിഷ് എയര്‍ സെല്‍സ് മാനേജര്‍ ജോയ് മാഞാലി പറഞ്ഞു. 

അതേസമയം അബൂദാബിയില്‍ നിന്നും കിഷ് ഐലന്റിലേയ്ക്ക് കടക്കുന്നവരുടെ എണ്ണത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

Thursday 7 January 2016

ജപ്പാനിലെ ഈ ബുള്ളറ്റ് ട്രെയിനുകളെ വേഗതയിൽ മറികടക്കാൻ മറ്റൊരു ട്രെയിനും ഇല്ല !! ലോകത്തിലെ ഏറ്റവും സ്പീടുള്ള ട്രെയിനുകളുടെ വീഡിയോ


അല്‍ത്താഫ് ചിത്രത്തില്‍ വിദ്യാര്‍ഥിയായി നിവിന്‍പോളി .


പ്രേമം സിനിമയില്‍ മേരിയുടെ കൂട്ടുകരനായ ഒരു കുട്ടിയെ ഓര്‍മയില്ലേ ?അവനാണ് അല്‍ത്താഫ് .നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന്റെ സംവിധായകന്‍ ആണ് അല്‍ത്താഫ് .അല്‍ത്താഫ് ഒരുക്കുന്ന ചിത്രത്തില്‍ ഒരു വിദ്യാര്‍ഥി ആയാണ് നിവിന്‍ പൊളി എത്തുന്നത്
.പ്രേമത്തിലെ ജോര്‍ജ്നെ പോലെ തന്നെയുള്ള ഒരു വിദ്യാര്‍ഥി ആയാണ് നിവിന്‍ പൊളി എത്തുന്നത് എന്ന് റിപ്പോര്‍ട്ട്‌ ഉണ്ട് .പ്രേമത്തില്‍ അഭിനയിച്ചിട്ടുള്ള ഒട്ടു മിക്ക താരങ്ങളും ഈ ചിത്രത്തിലും ഉണ്ട് .

Wednesday 6 January 2016

അക്ഷരയെ കുടു കുടെ ചിരിപ്പിച്ച ധർമജന്റെ കിടിലന്‍ കുട്ടിച്ചാത്തൻ വേഷം.


പ്രിത്വിയും വിമലും വീണ്ടും ഒന്നിക്കുന്നു ചിത്രത്തിന്‍റെ പേര് കര്‍ണ്ണന്‍


മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി പ്രിത്വിരാജ് എത്തുന്നു .ആര്‍ എസ് വിമലാണ് സംവിധായകന്‍ .എന്ന് നിന്‍റെ മൊയ്തീന്‍റെ അത്ഭുത വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കര്‍ണ്ണന്‍ .45 കോടി മുതല്‍ മുടക്കില്‍ വേണു ആണ് ചിത്രം നിര്‍മിക്കുന്നത് .ഈ മാസം 15 നു ദുബായില്‍ വെച്ച് ഈ ചിത്രത്തിന്റെ പ്രക്യപനം ഉണ്ടാകും .തമിള്‍ യുവ നായകന്മാരും ഈ ചിത്രത്തില്‍ പ്രധാന റോള്‍ അഭിനയിക്കുന്നുണ്ട് ..