Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Tuesday 2 February 2016

സാമ്പത്തിക പ്രതിസന്ധി നേരിടാൻ യുഎഇ, പുതിയ നയരൂപീകരണ തീരുമാനം അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ ഭാവി പ്രതിസന്ധിയിലാക്കും.

ദുബായ്: സാമ്പത്തിക പ്രതിസന്ധി നേരിടാൻ യുഎഇ, പുതിയ നയരൂപീകരണത്തിന് ഒരുങ്ങുന്നു. മനുഷ്യശേഷിക്കും വൈദഗ്ധ്യത്തിനും പ്രാധാന്യം നൽകികൊണ്ട് സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. തീരുമാനം അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ ഭാവി പ്രതിസന്ധിയിലാക്കും.പ്രകൃതി ശ്രോതസുകളിൽ ആശ്രയിച്ചിരുന്ന സമ്പദ് വ്യവസ്ഥയിൽ നിന്നുമാറി, വൈദഗ്ധ്യത്തിൽ ഊന്നിയ സമ്പദ് വ്യവസ്ഥയിലൂടെ സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. എണ്ണയ്ക്കു ശേഷമുള്ള ഘട്ടത്തിനായി ആഴ്ചകൾക്കുള്ളിൽ നയം രൂപീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി. 


നയരൂപീകരണം വിദഗ്ധ തൊഴിലാളികളായ പ്രവാസികൾക്ക് ഗുണം ചെയ്യുമെങ്കിലും മലയാളികളടക്കമുള്ള പതിനായിരകണക്കിന് അവിദഗ്ധരായ തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.രാജ്യാന്തരതലത്തിൽ നേതൃസ്ഥാനതെത്താൻ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കുകയും പാരമ്പര്യേതര ശൈലികൾ വഴി സമഗ്രമായ വികസനത്തിനു ശ്രമിക്കുമെന്നും നേരത്തെ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ആധുനിക വ്യവസായങ്ങൾ 


ശാസ്ത്രഗവേഷണം എന്നിവയിൽ ആശ്രയിക്കുന്ന ചലനാത്മകമായ ആശയങ്ങളും നൂതനസംരംഭങ്ങളും ഉണ്ടാക്കുന്നതോടൊപ്പം ശാസ്ത്രീയമായി മുന്നേറിയ യുഎഇയെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ആശയങ്ങൾക്കം സംരഭങ്ങൾക്കം പ്രാധാന്യം നൽകികൊണ്ടുള്ള നയരൂപീകരണമായിരിക്കും നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.

No comments:

Post a Comment