Add
Google account (trejil100@gmail.com)
Connect your site to AdSense
It's as easy as copying and pasting.
1
Copy the code below
2
Paste it into the HTML of pedikkandaodikko.com, between the and tags
3
Check the box and click done when you finish
COPY CODE
Thursday, 11 February 2016
ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫി രംഗങ്ങളും കോമ്പിനേഷന്‍ സീനുകളും.....തുടര്‍ന്ന് വായിക്കാന്‍
പ്രിയദര്ശന്റെ സംവിധാനത്തില് 1991ല് പുറത്തിറങ്ങി മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില് ഒന്നായി മാറിയ ചിത്രമാണ് കിലുക്കം. മോഹന്ലാലും രേവതിയും നായികാനായകന്മാരായ ചിത്രം 365 ദിവസങ്ങളോളം തീയറ്ററില് നിറഞ്ഞോടിയിരുന്നു. പ്രധാനമായും 4കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു കിലുക്കത്തിന്റെ കഥാഗതി. മോഹന്ലാലിന്റെ ജോജി, ജഗതിയുടെ നിശ്ചല്, രേവതി, തിലകന്. എന്നാല് ചിത്രത്തില് അവരെ കൂടാതെ നിരവധി കഥാപാത്രങ്ങള് വന്നു പോകുന്നുണ്ട്. ഇന്നസെന്റ്, മുരളി, ഗണേഷ് കുമാര് അങ്ങനെ നിരവധി പേര്. പൂജപ്പുര രവി എന്ന നടന് പോലും ഒരു സീനില് സംസാരിക്കുന്നുണ്ട്. എന്നാല് സിനിമയില് രണ്ടേ രണ്ട് അപ്രധാന രംഗങ്ങളില് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാളുണ്ട്. ജഗദീഷ്. ഡയലോഗ് പോലുമില്ലാതെയാണ് ജഗദീഷ് എന്ന അന്നത്തെ പ്രമുഖ നടന് ആ സിനിമയില് പ്രത്യക്ഷപ്പെട്ടത്.
തിക്കുറുശി അവതരിപ്പിക്കുന്ന ചായക്കടക്കാരന്റെ സീനിലും, ഊട്ടിപ്പട്ടണം എന്ന പാട്ടിന്റെ ഒരു രംഗത്തിലും.എന്നാല് ജഗദീഷിന് സിനിമയില് 15 ഓളം സീനുകള് ഉണ്ടായിരുന്നതായി ജഗദീഷ് തന്നെ വെളിപ്പെടുത്തി. ചിത്രത്തില് ഒരു ഫോട്ടോഗ്രാഫറിനെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫിരംഗങ്ങളും കോമ്പിനേഷന് സീനുകളും കോമഡി രംഗങ്ങളുമായിരുന്നു അധികവും. എന്നാല് ഇതൊന്നും സിനിമ റിലീസ് ആയപ്പോള് വന്നില്ല. അതിന്റെ കാരണം ജഗദീഷ് പറയുന്നത് ഇങ്ങനെ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളി വിളിച്ചു, അദ്ദേഹം പറഞ്ഞു സിനിമ എഡിറ്റിംഗ് ചെയ്ത് വന്നപ്പോള് 5 മണിക്കൂറില് അധികമുണ്ട്. അതിനാല് അപ്രധാനമായ രംഗങ്ങള് എല്ലാം ഒഴിവാക്കുകയാണ്. ജഗദീഷിന് സിനിമയിലെ കഥാഗതിയിലെ പ്രധാന വേഷം അല്ലാത്തതിനാല് ജഗദീഷിന്റെ രംഗങ്ങള് മിക്കതും ഒഴിവാക്കും. ഒന്നും തോന്നരുത് എന്ന്. കേട്ടപ്പോള് ഒരുപാട് വിഷമം തോന്നിയിരുന്നു. പിന്നെ വേറെ നിവര്ത്തിയില്ലാതെ സഹിക്കുകയായിരുന്നു.സിനിമ റിലീസ് ആയി സൂപ്പര് ഹിറ്റായി ചരിത്രമായി മാറിയപ്പോള് നഷ്ടബോധം തോന്നിയിരുന്നതായും ജഗദീഷ് പറഞ്ഞു. അങ്ങനെയാണ് മുഴുനീള വേഷം ചെയ്ത ജഗദീഷ് ചിത്രത്തില് നിന്ന് പുറത്തായത്. ചാനല് പരിപാടിക്കിടെയാണ് ജഗദീഷ് ഈ കാര്യങ്ങള് തുറന്നു പറഞ്ഞത്. നന്ദുവിനും സമാനമായ അനുഭവമാണ് ചിത്രത്തില് നിന്നും ഉണ്ടായത്. അപ്രധാന കഥാപാത്രമായതിനാല് ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് നന്ദുവിനെയും ഒഴിവാക്കുകയായിരുന്നുവെന്ന് നന്ദുവും ഒരു ചാനല് പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു.
Wednesday, 10 February 2016
ഫോണ്‍ നന്നാക്കാന് യുവതി ഭര്ത്താവിന്റെ കൂട്ടുകാരനായ ഫാസിലിന്റെ..തുടര്‍ന്ന് വായിക്കാന്‍
കോട്ടയം: ഗള്ഫിലുള്ള ഭര്ത്താവിന് അയച്ച നഗ്‌നവീഡിയോ തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭര്ത്താവിന്റെ സുഹൃത്ത് യുവതിയെ പീഡിപ്പിച്ചു. ഗള്ഫിലുള്ള ഭര്ത്താവിന് കണ്ട് ആസ്വദിക്കാന് വേണ്ടിയാണ് യുവതി നിരിന്തരം നഗ്ന സെല്ഫിയെടുത്ത് അയച്ചുകൊടുത്തത്. യുവതിയുടെ മൊബൈല് ഫോണ് നന്നാക്കാന് കൊടുത്തപ്പോള് ആ നഗ്‌നവീഡിയോ തനിക്ക് കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭര്ത്താവിന്റെ കൂട്ടുകാരന് യുവതിയെ പീഡിപ്പിയ്ക്കുകയായിരുന്നു. ഒന്നു രണ്ടും പ്രാവശ്യമല്ല, പലതവണയാണ് ഇയാള് യുവതിയെ പീഡിപ്പിച്ചത്. എന്നു മാത്രമല്ല കൂട്ടുകാര്ക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു. കോട്ടയം, വാഗമണ്, തൊടുപുഴ എന്നിവിടങ്ങളില് വിളിച്ചു വരുത്തിയായിരുന്നുപീഡനം. വിവരം വീട്ടില് അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവുകൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭര്തൃവീട്ടുകാര് പുറത്താക്കി. താമസിക്കാന് സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശേരിയിലെ ഒരു ഉസ്താതിന്റെമുന്നില് എത്തി എല്ലാം തുറന്നു പറഞ്ഞു. ഉസ്താതിന്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശേരി പൊലീസിന് പരാതി നല്കുകയായിരുന്നു. ഇതോടെയാണ് പീഡന വീരനായ കൂട്ടുകാരനെ പൊലീസ് പിടികൂടിയത്.
ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം. തീക്കോയി എസ്‌റ്റേറ്റ് പുളിക്കല് ഫാസില് ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്ന്ന് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സിഐ എസ്എം റിയാസ് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. ഗള്ഫില് മസ്‌കറ്റിലാണ് യുവതിയുടെ ഭര്ത്താവ്. ഇവരുടേത്പ്രേമവിവാഹമായിരുന്നു. ക്രിസ്ത്യന് സമുദായാംഗമായ യുവതിയെ മതംമാറ്റി മുസ്ലീം സമുദായാംഗമാക്കിയശേഷമായിരുന്നു വിവാഹം. ഇതോടെ യുവതിയുടെ വീട്ടുകാര് ബന്ധം വിച്ഛേദിച്ചു. ഭര്തൃവീട്ടുകാരാവട്ടെ, യുവതിയുമായി അത്ര അടുപ്പം കാട്ടിയതുമില്ല. ഭര്തൃവീടിന്റെ അടുത്തുതന്നെ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം മൂന്നു കുട്ടികളുമുണ്ട്. രാത്രിയില് ഭര്ത്താവിന്റെ ഉമ്മ വന്ന് യുവതിക്ക് കൂട്ടുകിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ നഗ്‌നവീഡിയോകള് വാട്ട്‌സാപ്പുവഴി അയച്ചുകൊടുത്ത് ഭര്ത്താവിനെ സന്തോഷിപ്പിച്ചിരുന്നു. എന്നാല് ഇത് പരമ രഹസ്യമായിരുന്നു. അടുത്തയിടെ യുവതിയുടെ മൊബൈല് ഫോണ് താഴെവീണ് കേടായതോടെയാണ് സംഗതി പ്രശ്‌നമായത്.ഫോണ് നന്നാക്കാന് യുവതി ഭര്ത്താവിന്റെ കൂട്ടുകാരനായ ഫാസിലിന്റെ സഹായം തേടി.
ഈരാറ്റുപേട്ടയിലെ ഒരു കടയില്കൊടുത്താണ് അയാള് മൊബൈല്ഫോണ് നന്നാക്കിയത്. പത്തുമിനിറ്റിനകം നന്നാക്കി ഫോണ് തിരികെ നല്കുകയും ചെയ്തു. ഈ മൊബൈലില് നഗ്‌നചിത്രങ്ങളുണ്ടായിരുന്നുവെന്ന് കടക്കാരന് പറഞ്ഞെന്നും ആ ചിത്രങ്ങള് തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാള് യുവതിയെ പല വട്ടം പീഡിപ്പിക്കുകയായിരുന്നു. തന്റെ നഗ്‌ന വീഡിയോകള് ഇന്റര്നൈറ്റില് അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ഈരാറ്റുപേട്ട സിഐക്ക് നല്കിയ യുവതിയുടെ പരാതിയില് പറയുന്നു.
Monday, 8 February 2016
കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്‌ക്ക് ശ്രമിച്ച് സി.സി.ടി.വിയില്‍ കുടുങ്ങി
കാസര്‍ഗോഡ്:
കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്‌ക്ക്
ശ്രമിച്ച് സി.സി.ടി.വിയില്‍ കുടുങ്ങി അറസ്‌റ്റിലായ സി.പി.എം മുന്‍
ബ്രാഞ്ച് സെക്രട്ടറി രാഘവന്‍ നിരവധി കേസുകളില്‍ പ്രതിയെന്ന് പോലീസ്.
പൊതുപ്രവര്‍ത്തകനായി തിളങ്ങിയ നാളുകളിലും പ്രദേശത്തെ അഞ്ചോളം വീടുകളില്‍
ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്‌ത പോലീസ് നിരവധി മോഷണങ്ങളുടെ വിവരങ്ങള്‍ കണ്ടെത്തി. 2014ല്‍ വീട് കുത്തിത്തുറന്ന് ഇയാള്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. 2014 മുതല്‍ പിടിയിലാകുന്നതുവരെ നാല് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. ഇതില്‍ ഒരു വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണവും ഇയാള്‍ അപഹരിച്ചു. മോഷണ വസ്‌തുക്കള്‍ പണയം വയ്‌ക്കുകയാണ് ഇയാളുടെ രീതി.
പ്രതിയെ ചോദ്യം ചെയ്‌ത പോലീസ് നിരവധി മോഷണങ്ങളുടെ വിവരങ്ങള്‍ കണ്ടെത്തി. 2014ല്‍ വീട് കുത്തിത്തുറന്ന് ഇയാള്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. 2014 മുതല്‍ പിടിയിലാകുന്നതുവരെ നാല് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. ഇതില്‍ ഒരു വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണവും ഇയാള്‍ അപഹരിച്ചു. മോഷണ വസ്‌തുക്കള്‍ പണയം വയ്‌ക്കുകയാണ് ഇയാളുടെ രീതി.
ഗൾഫ് പ്രതിസന്ധി മഹാദുരന്തം, കേരളത്തിന്റെ സർവ്വ നാശം; എണ്ണവില ഉയരണം
ഗൾഫിലെ പ്രവാസികളുടെ ഭീതിയും അസ്വസ്തതകളും ഇതെഴുതുമ്പോൾ മലയാളികളെ അറിയിക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്.മരുഭൂമിയിൽ നിന്നും ദൂരെ ദൂരെ മലയാളക്കരയിലേക്ക് എഴുതുന്ന പ്രവാസികളുടെ ഹൃദയ നൊമ്പരങ്ങളാണിത്. കേരളത്തിലേ മലയാളികൾക്ക് അറിയാത്ത സത്യമുണ്ട്. ഗൾഫ് പ്രവാസികളുടെ ഭാര്യയും കുടുംബവും പോലും എണ്ണയുടെ വില കുറയുമ്പോൾ ഇപ്പോഴും സന്തോഷിക്കുന്നു. അവർക്ക് പെട്രോൾ വിലയും മറ്റും കുറഞ്ഞ് കാണുമ്പോൾ ചിരിയാണ്. എന്നാൽ ഭാര്യമാരെ, മാതാപിതാക്കളേ..ഗൾഫ് കരയുകയാണ്.ഓരോ ദിവസവും ഗൾഫ് രാജ്യങ്ങളുടെ ഹൃദയത്തിലാണ് എണ്ണവിലയുടെ ആഘാതം ഏൽക്കുന്നത് .”150 രൂപ വരെ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ജനവരി 20ന് 26 ഡോളറിലേക്ക് വരെ തകർന്നു. മലയാളക്കര സന്തോഷിക്കേണ്ട..കാറിൽഎണ്ണ അടിക്കാൻ 10 രൂപയുടെ ലാഭത്തിനായി സന്തോഷിക്കുന്ന ആളുകൾക്ക് ഒരു പക്ഷേ പിറകേ വരുന്ന ദുരന്തം മലയാളത്തു കരയുടെസർവ്വ നാശമായിരിക്കം. സൂക്ഷിക്കുക…28 ലക്ഷത്തോളം ഗൾഫ് പ്രവാസി കുടുംബങ്ങളേ വേട്ടയാടുന്ന ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി മഹാ ദുരന്തമായി കേരളത്തേ വിഴുങ്ങാൻ വരുന്നു.’‘ഗൾഫിൽ നിന്നും ലക്ഷകണക്കിന് മലയാളികൾ ഒരു മടക്കയാത്രക്ക് തയ്യാറാവുകയാണ്.
ഇന്നു ഞാൻ നാളെനീ എന്ന രീതിയിൽ തൊഴിൽ പോകുമ്പോൾ ഗൾഫ് മലയാളികൾ ഞെട്ടുകയാണ്. 2015ൽ ഗൾഫിൽ നിന്നും പണി പോയി കേരളത്തിൽ എത്തിയ മലയാളികളുടെ എണ്ണം കേട്ടാൽ ഞെട്ടും. 1.3 ലക്ഷംപേരാണ്. ഇവരെല്ലാം കേരളത്തിൽ ബുദ്ധികുട്ടുകയാണ്, നരകിക്കുന്നു… അവർക്ക് തൊഴിലും വരുമാനവും കൊടുക്കാൻ നോർക്കക്കല്ല ആർക്കും ആയിട്ടില്ല.എണ്ണവിലയിലെ കനത്ത തകർച്ച ഗൾഫ് രാജ്യങ്ങളുടെ വാർഷിക വരുമാനം 60%ത്തിലധികം ഇടിഞ്ഞിരിക്കുന്നു. തകർച്ചയിൽ വീർപ്പുമുട്ടുകയാണ് ഗൾഫ് മേഖല. 60%ത്തോളം വരുമാനം കുറഞ്ഞപ്പോൾ അതിനനുസരിച്ച് പൊതു ചിലവുകളും കുറയ്ക്കാൻ ന്യായമായും ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത് നീതിയും ന്യായവുമാണ്. അതു പ്രകാരം തൊഴിൽ മേഖലയിലും പദ്ധതികളിലും വാർഷിക ബജറ്റിലും ഗംഭീര വെട്ടികുറക്കലാണ് നടത്തുന്നത്.കേരളത്തിലേ ജനങ്ങൾ ചിന്തിക്കുക.
എണ്ണവില എന്തിനു കുറയണം. ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ നിങ്ങൾക്ക് എന്തു കിട്ടി. വെറും 10 രൂപ പമ്പിലേ എണ്ണക്ക് വില കുറച്ചു കിട്ടി. എന്നാൽ നഷ്ടം അറിയുക..സിന്തറ്റിക്ക് റബ്ബർ ചുമ്മാതെ കിട്ടുന്ന അവസ്ഥയിൽ ആർക്കു വേണം ഇപ്പോൾ സ്വഭാവിക റബ്ബർ?!!. റബ്ബർ വില ഇടിഞ്ഞപ്പോൾ മാത്രം കേരളത്തിനു നഷ്ടം ഏകദേശം 4ലക്ഷം കോടി ഡോളർ ആണ്. ഇത്രയും തുക കേരളത്തിലേ ജനങ്ങളുടെ കൈയ്യിലും കച്ചവട സ്ഥാപനങ്ങളിലും വരേണ്ടത് ഗൾഫ് പ്രതിസന്ധി മൂലം ഇല്ലാതായി-പ്രതി എണ്ണ വിലയിടിവ്.കേരളത്തിലെ റിയൽ എസ്റ്റേറ്റ് തകർന്ന തരിപ്പണമായി. കാരണം ഭൂമികൾ വാങ്ങുന്നത് റബ്ബർ തോട്ട മുതലാളിമാരും, ഗൾഫ് പ്രവാസികളുമായിരുന്നു. ഇവരുടെ നട്ടെല്ല് ഒടിഞ്ഞപ്പോൾ ആർക്കു വേണം കേരളത്തിലെ ഭൂമി?-പ്രതി എണ്ണ വിലയിടിവ്. കെട്ടിടം വീടുപണികൾ 75%വും നിലച്ചു. നിർമ്മാണ മേഖല ശൂന്യാവസ്ഥയിൽ, കേരളത്തിലേ വൻ കിട കച്ചവട സ്ഥാപനങ്ങളിൽ കോടികളുടെ ബിസിനസ് കുറവ്. സ്വർണ്ണ, രത്ന കടകൾ ഒക്കെഈച്ചയാട്ടിയിരിക്കുന്നു-പ്രതി എണ്ണവിലയിടിവ്.ബാങ്കുകളിലേ വിദേശ നാണ്യം വരവ് 30% ഇടിഞ്ഞു, വലിയ സ്കൂളുകൾ ഫീസുകൾ കുറച്ചു. നക്ഷത്ര ഹോട്ടലുകളിൽ മുറികൾ കാലി, ട്രാവൽ ഏജൻസികൾ ഒന്നൊന്നായി അടക്കുന്നു-പ്രതി എണ്ണവില ഇടിവ്.കേരളം വലിയ പ്രതിസന്ധിയിലാണ്.
കേരളം രക്ഷപെടാൻ റബ്ബർ വില ഉയരണം. ഗൾഫിൽ നിന്നും പ്രവാസി പണം കൊണ്ടുവരണം. ഈ ഞരമ്പുകൾ കട്ടായാൽ കേരളത്തിന്റെ രക്ത ഓട്ടം നിലയ്ക്കും. കൂലി പണിക്കാരൻ മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകാരനെ വരെ വരിഞ്ഞു മുറുക്കിയ രാക്ഷസ രൂപമാണ് ഗൾഫിലേ എണ്ണ പ്രതിസന്ധി. ആരും ആഹ്ളാദിക്കേണ്ട..വലിയ ദുരന്തങ്ങൾഉണ്ടാകാതിരിക്കാൻ പ്രാർഥിക്കുക, ഭാഗ്യമുണ്ടേൽ ഗൾഫ് തിരിച്ചുവരും,എണ്ണവില ഉയരും.കേരളം ഇന്ന് കടുത്ത ബുദ്ധിമുട്ടിലാണ്. അല്ലെന്ന് വീമ്പു പറയുന്നവർ സർക്കാർ ജീവനക്കാർ മാത്രമാണ്. കർഷകർ, തൊഴിലാളികൾ, ബിസിനസുകാർ എല്ലാവരും വിറളി പിടിച്ചു നില്ക്കുകയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയോട് ചോദിക്കുക..അവർ ചിലപ്പോൾ പൊട്ടികരയും. അത്ര ഭീകരമാണ് കേരളത്തിലേ പ്രതിസന്ധി.കേരളം രക്ഷപെടാൻ എണ്ണവില ഉയരണം. ഗൾഫ് ശക്തി പ്രാപിക്കണം. ഗൾഫ് കേരളത്തിന്റെ ഭാഗമാണ്. ഗൾഫ് ഇടറിയാൽ കേരളം വാടും. ലോകത്ത് ഗൾഫിനേ ആശ്രയിക്കുന്ന മറ്റൊരു ഭൂപ്രദേശവും ഇതുപോലെ ഇല്ല. അതിനാൽ മലയാളികൾ ഇന്നു മുതൽ തെറ്റുകൾ തിരുത്തുക. കാറിലടിക്കാനുള്ള ഇറ്റു എണ്ണയുടെ ലാഭം നോക്കി എണ്ണവില കുറയാൻ പറയരുത്. മുട്ടുകുത്തി തൊഴുത് പ്രാർഥിക്കുക ഗൾഫ് രക്ഷപെടാൻ. എണ്ണ വില തിരിച്ചുവരാൻ പ്രാർഥിക്കുക. അല്ലേൽ വരാൻ പോകുന്നത് കേരളത്തിന്റെ നാശമായിരിക്കും.
പ്രവാസികൾ 30ലക്ഷത്തിലധികം ഗൾഫിൽ ഉണ്ട്. 30 ലക്ഷം കുടുംബങ്ങൾ. അവരുടെ പണം കൊണ്ട് കൂടി പിടിച്ചു നില്ക്കുന്ന കേരളത്തിന്റെ സമസ്ത മേഖലകളും തരിപ്പണമാകാതിരിക്കാൻ എണ്ണ വില ഉയരണം. ഗൾഫ് പിടിച്ചു നില്ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഇന്നത്തേ കേരളത്തിന്റെ മുഖച്ചായക്ക് പണം ഒഴുകി വന്ന ആ സ്വർഗ്ഗഭൂമിയുടെ വിനാശം കേരളത്തിന്റെ സർവ്വനാശമാകും.ഗൾഫിലേ എണ്ണ കമ്പിനികൾ, നിർമ്മാണ മേഖലകൾ എന്നിവ പതിവായി ലേ ഔട്ടുകൾ നടത്തുന്നു. കൂട്ട പിരിച്ചുവിടൽ നടത്തുന്നു. സർക്കാർ സർവീസിൽ വെട്ടികുറവ് നടത്തുന്നു. ബജറ്റ് വെട്ടികുറവും, ലോക ബാങ്കിന്റെ ലോണുകളും എടുക്കുന്നു. ആരോഗ്യ മേഖലയിൽ കൂട്ട പിരിച്ചുവിടൽ നടക്കുന്നു. ഉപ്പു തൊട്ട് കർപ്പൂരം വരെ നികുതികൾ കൂട്ടുന്നു. വെറുതെ എന്നപോലെ കിട്ടിയിരുന്ന എണ്ണവില ഗഭീരമായി കൂട്ടിയിരിക്കുന്നു. കോർപ്പറേറ്റ് നികുതികൾ പൂജ്യമായിരുന്നത് 15% വരെ ആക്കി. വരവും ചിലവും ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നു….ഒട്ടും നല്ലതല്ല ഗൾഫിലേ വിശേഷങ്ങൾ. നാട്ടിലേ മലയാളികൾ മനസിലാക്കുക…റബ്ബർ വിലകൂട്ടാൻ സമരം എത്ര നടത്തിയാലും അതെല്ലാം വെറും വെറും ചുമ്മാതെ…പ്രതി എണ്ണ വിലയിടിവ്എന്ന പച്ച പരമാർഥം തിരിച്ചറിയുക. ഒരു ലിറ്റർ പട്രോൾ വില ശരിക്കും ഇന്ത്യയിൽ 15 രൂപ മാത്രമാണ്. ബാകിയെല്ലാം നികുതിയും, ചിലവുകളും ആണ്. 10 കിലോമീറ്റർ വരെ അടിയിൽ നിന്നും ക്രൂഡ് ഓയിൽ കുഴിച്ചെടുത്ത് അത് ശുദ്ധീകരിച്ച് എടുക്കുന്ന ചിലവും മറ്റും കൺക്കുകൂട്ടി നോക്കിയാൽ മനസിലാകും വസ്തുതകൾ. ഗൾഫ് തിരിച്ച് വരട്ടെ… മലയാളികളുടെ ആ മഹാ സ്വർഗ്ഗം തകരില്ല…തകരാൻ പാടില്ല..എന്നുതന്നെ ആശിക്കാം
എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി മണ്ഡലമായ...തുടര്‍ന്ന് വായിക്കാന്‍
കൊച്ചി: ചലച്ചിത്ര താരം സിദ്ദിഖിനെയും മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടിപി ശ്രീനിവാസനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നീക്കം. ടിപി ശ്രീനിവാസന്‍ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലും സിദ്ദിഖിനെ ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തിലും മത്സരിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ പരക്കുന്ന അഭ്യൂഹം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടം എത്തിയിട്ടില്ലാത്തതിനാല്‍ ഇപ്പോഴൊന്നും പറയാനാകില്ലെന്നാണ് നേതാക്കളുടെ പക്ഷം.
എറണാകുളത്തുകാരനായ സിദ്ദിഖിനെ എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി മണ്ഡലമായ അരൂരിലാകും നിറുത്തുക എന്നാണ് പ്രചാരണം. ആരൂരില്‍ സിപിഎമ്മിന് ശക്തനായ എതിരാളി എന്ന നിലയിലാകും അദ്ദേഹത്തെ രംഗത്തിറക്കുക. സിപിഎമ്മിലെ എഎം ആരിഫാണ് ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ. ഇടതുപക്ഷത്ത് ചലച്ചിത്ര നടന്മാരായ ശ്രീനിവാസനും ലാലുഅലക്‌സും കലാഭവന്‍ മണിയും മുകേഷുമൊക്കെ സ്ഥാനാര്‍ത്ഥികളാകുമെന്ന പ്രചാരണം നേരത്തെയുണ്ട്. ഇത്തരത്തില്‍ ഇടതുപക്ഷം നീക്കം നടത്തുമ്പോഴാണ് കോണ്‍ഗ്രസില്‍ നടന്‍ സിദ്ദിഖിന്റെ പേര് പ്രചരിക്കുന്നത്.
നേമം മണ്ഡലം കഴിഞ്ഞതവണ ഘടകകക്ഷിയായ ജെഡിയുവിനാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ആ മണ്ഡലം വേണ്ടെന്നും തിരുവനന്തപുരത്ത് വാമനപുരംപോലുള്ള ഏതെങ്കിലും മണ്ഡലം മതിയെന്നുമാണ് ജെഡിയു ആവശ്യം. ജെഡിയുവിന്റെ ആവശ്യം അംഗീകരിച്ചാല്‍ നേമം മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കും. അങ്ങനെ വന്നാല്‍ ശ്രീനിവാസനെപ്പോലുള്ളവരെ ഇറക്കി പോരാട്ടം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നതും.
സിപിഎമ്മിലെ വി ശിവന്‍കുട്ടിയാണ് നേമത്തെ സിറ്റിംഗ് എംഎല്‍എ. അദ്ദേഹം വീണ്ടും അവിടെ മത്സരിക്കുമെന്നാണ് വിവരം. ബിജെപിയും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണിത്. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരും ഒടുവില്‍ പ്രചരിച്ചുതുടങ്ങി. ഒരുപക്ഷെ, കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടമാകും ഇക്കുറി നേമത്ത് നടക്കുക. അതിനാല്‍, ശക്തനായ പൊതുസമ്മതനെ നിറുത്തി മണ്ഡലം പിടിക്കുക എന്ന തന്ത്രമാകും കോണ്‍ഗ്രസും നടത്തുക. അതിന്റെ ഭാഗമായാണ് ടിപി ശ്രീനിവാസനെപോലുള്ളവരെ രംഗത്തിറക്കാനുള്ള നീക്കം എന്നാണ് അറിയുന്നത്.
Sunday, 7 February 2016
അവധിക്കു നാട്ടിൽ പോയിവരുമ്പോൾ ബാഗുകൾകുത്തിനിറച്ച് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നത് ഇനി പ്രയാസമാകും.
അവധിക്കു നാട്ടിൽ പോയിവരുമ്പോൾ ബാഗുകൾകുത്തിനിറച്ച് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നത്ഇനി പ്രയാസമാകും. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നതിനു യുഎഇ നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിൻ ഫഹദാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് തീരുമാനം തിരിച്ചടിയാകുക.
അവധിക്കു നാട്ടിൽ പോയിവരുമ്പോൾ ബാഗുകൾകുത്തിനിറച്ച് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഇനി പ്രയാസമാകും. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നതിനാണ് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യസംരക്ഷണത്തിനും രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാനുമാണ് തീരുമാനമെന്ന് പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിൻ ഫഹദ് അറിയിച്ചു.
കുട്ടികളുടെ ആവശ്യത്തിനാണെങ്കിൽ പ്രത്യേകം ഭക്ഷണങ്ങൾ 10കിലോ അനുവദിക്കും. കൂടാതെ പഴം പച്ചക്കറി പത്തുകിലോയിൽ കൂടരുത്.പച്ചമരുന്നുകൾ, സുഗന്ധ ദ്രവ്യങ്ങൾ 10കിലോ കൊണ്ടുവരാം. കുങ്കുമ പൂവ് അരക്കിലോയിൽ കൂടുതൽഅനുവദിക്കില്ല. മധുര പലഹാരങ്ങൾ, എണ്ണ, തൈര്, മത്സ്യം, ഇറച്ചികൾ എന്നിവ കൊണ്ടുവരാമെങ്കിലും അളവിലും തൂക്കത്തിലും നിയന്ത്രണം ഉണ്ട്. ശീതള പാനീയങ്ങൾ, വെള്ളം എന്നിവ 20കിലോയും പഴച്ചാറുകൾ അഞ്ചു കിലോയും ടിന്നിലടച്ച ഭക്ഷ്യവസ്തു 25കിലോയും അനുവദിക്കും. കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് രേഖകളുണ്ടായിരിക്കണം. ആഘോഷങ്ങൾക്കുവേണ്ടിയാണ് കൊണ്ടുവരുന്നതെങ്കിൽ പ്രത്യേക അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി.
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മലയാളികൾ സൂക്ഷിക്കുക. ചെറിയ ലാഭത്തിനു വേണ്ടി ഗൾഫിൽ മാറ്റിയെടുക്കുന്ന നോട്ടുകൾ കള്ള നോട്ടുകളാവാം. നിങ്ങൾ അകത്തും ആവാം.
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മലയാളികൾ സൂക്ഷിക്കുക. ചെറിയ ലാഭത്തിനു വേണ്ടി ഗൾഫിൽ മാറ്റിയെടുക്കുന്ന നോട്ടുകൾ ചിലപ്പോൾ കള്ള നോട്ടുകളാവാം. നിങ്ങൾ അകത്തും ആവാം. കഴിഞ്ഞ ദിവസം കരിപ്പൂർ എയർ പോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തയാളുടെ കൈവശം ഉണ്ടായിരുന്ന ആയിരം രൂപയുടെ പത്ത് നോട്ടുകളും കള്ള നോട്ടുകളായിരുന്നു.
ഡിസംബറിൽ ആദ്യം കൊച്ചി എയർപോർട്ടിൽ ദുബൈയിൽ നിന്നും വന്നിറങ്ങിയ പ്രവാസി യുവാവിന്റെ പക്കൽ നിന്നും 60000 രൂപയുടെ 1000ത്തിന്റെ കള്ള നോട്ടുകൾ പിടിച്ചിരുന്നു. നാട്ടിലേക്ക് പുറപ്പെടും മുമ്പ് ദുബൈ കേന്ദ്രീകരിച്ചുള്ള പണം ഇടപാടുകാരിൽ നിന്നും കറൻസി എക്സ്ചേഞ്ച് നടത്തി വീട്ടിലേക്ക് പുറപ്പെട്ട നിരപരാധിയായ യുവാവായിരുന്നു ഇത്. ഇന്ത്യക്കാരോ മലയാളികളോ അല്ല ഇത്തരത്തിൽ ഗൾഫ് മേഖലയിൽ ഇന്ത്യൻകള്ള നോട്ട് വിലപന നടത്തുന്നത്.
നാട്ടിലേക്ക് വരുന്ന ഇന്ത്യക്കാരെ കബളിപ്പിച്ച് കള്ളനോട്ട് കടത്തുന്ന വൻ റാക്കറ്റ് ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ദുബായ് പോർട്ട് വഴിയും മറ്റും എത്തിക്കുന്ന കള്ളനോട്ടുകൾ പാകിസ്ഥാനിൽ നിന്നാണെന്നും സൂചനയുണ്ട്. ലേബർ കാമ്പുകളും, കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാർ സാധാരണ ലഭിക്കുന്നതിനേക്കാൾ വില വിദേശ കറൻസികൾക്ക് നൽകുന്നുണ്ട്.ചില അനധികൃത പണമിടപാടു കാരും ഇങ്ങനെ ചെയ്യുന്നുണ്ട്.
നാട്ടിലേക്ക് വരുന്ന സാധാരണക്കാർ പലരും ഇതിലാണ് വീഴുന്നത്. ഇക്കാര്യം സംബന്ധിച്ച് പരിശോധന നടത്താൻ NIA നിർദ്ദേശം നൽകിയതായും അറിയിന്നു. പിടിയിലാകുന്നവർ നോട്ടിന്റെ ഉറവിടം പറയേണ്ടി വരും. പലപ്പോഴും അത് അപ്രായോഗീകമാവുകയാണ് പതിവ്. നാട്ടിലെ ബാങ്കുകൾ വഴിയും ഇത്തരംറാക്കറ്റുകൾ പ്രവർത്തിച്ചിരുന്നു. അതിന്റെ പുതിയ രൂപമാണ് ഗൾഫ് തട്ടിപ്പ്. അതുകൊണ്ട് സൂക്ഷിക്കുക. ചെറിയ ലാഭത്തിനു വേണ്ടി വലിയ ചതിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.
ഗൾഫിൽ നിന്നും കറൻസി മാറ്റി നാട്ടിലെത്തുന്ന നൂറുകണക്കിന് പ്രവാസികളിൽ ചിലപ്പോൾ മാത്രം ഒന്നോ രണ്ടോ ആളുകളാണ് കുടുങ്ങുന്നത്. കിട്ടിയ നോട്ടുകൾഉപയോഗിച്ച് വിമാനമിറങ്ങിയ ശേഷം ഷോപ്പിങ്ങ് നടത്തുമ്പോഴാണ് കള്ള നോട്ടുകൾ തിരിച്ചറിയുന്നതും ഷോപ്പുകാർ പോലീസിനേ വിളിക്കുന്നതും. പ്രവാസികൾ നിരപരാധികളായിരിക്കും. 2വർഷത്തേ ജോലിക്ക് ശേഷം നാട്ടിൽ വരുന്ന ഇവർ നാട്ടിലേക്കാൾ അല്പ്പം കൂടുതൽ കറൻസി ലാഭം ഗൾഫിൽ കിട്ടുന്ന പ്രലോഭനത്തിലാണ് കുടുങ്ങുന്നത്.
ചതിക്കില്ലെന്ന് ഉറപ്പുണ്ട്. മാത്രമല്ല അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ല..തുടര്‍ന്ന് വായിക്കാന്‍
കോട്ടയം: ബാര് കോഴക്കേസില് തനിക്കെതിരെ ഗൂഢാലോചന നടന്നതിന്റെ വിവരങ്ങള് പുറത്തു വന്നതിന് പിന്നാലെ കോണ്ഗ്രസിനു നേരെ ഒളിയമ്പുമായി കേരളാ കോണ്ഗ്രസ് എം ചെയര്മാനും മുന്മന്ത്രിയുമായ കെഎംമാണി രാഷ്ട്രീയത്തില് ഇപ്പോള് പലരേയും വിശ്വസിയ്ക്കാന് കൊള്ളില്ലെന്ന് പറഞ്ഞ കെഎം മാണി മുസ്ലലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിയെ നന്പാം എന്നും വെളിപ്പെടുത്തി. ബാര് കോഴക്കേസില് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വഞ്ചിച്ചുവെന്ന ഒരുവികാരം കേരള കോണ്ഗ്രസില് ശക്തമായി നിലനില്ക്കുന്നതിനിടയിലാണ് മാണി പരസ്യമായി പലരിലേയ്ക്കും ചെന്നുകൊള്ളുന്ന തരത്തിലുള്ള ആരോപണം ഉന്നയിച്ചത് എന്നത് ശ്രദ്ധേയമാവുകയാണ്.മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണ യോഗത്തില് സംസാരിയ്ക്കുകയായിരുന്നു മാണി.
കെട്ടിപ്പിടിച്ച് പുണരുകയും തക്കം കിട്ടിയാല് കുതികാല് വെട്ടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല് ഇത്തരത്തിലൊരു ആശങ്കയും ഇല്ലാതെ രാഷ്ട്രീയത്തില് എന്നും വിശ്വസിയ്ക്കാന് കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും കെഎം മാണി പറഞ്ഞു. ഇത്തരക്കാരുടെ കൂട്ടത്തില് നന്പാവുന്നത് കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്. ചതിക്കില്ലെന്ന് ഉറപ്പുണ്ട്. മാത്രമല്ല അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ല മാണി പറഞ്ഞു. ഇക്കാര്യം തുറന്ന് പറയാന് താന് ആഗ്രഹിക്കുന്നു. എത്രയോ വര്ഷങ്ങളായി താനും കുഞ്ഞാലിക്കുട്ടിയും ഒരുമിച്ച് പ്രവര്ത്തിക്കുന്നു. ഇതുവരെ അദ്ദേഹം ചതിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.
സൗദി തൊഴില് മന്ത്രി മുഫ്‌റജ് അല് ഹഖ്ബാനി....തുടര്‍ന്ന് വായിക്കാന്‍.
ദമാം: സൗദിയില് ഹൗസിംഗ് പ്രൊജക്ട് വിസകളില് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള് തങ്ങളുടെ പ്രൊജക്ടുകള് കഴിഞ്ഞാല് രാജ്യം വിടണമെന്ന് സൗദി തൊഴില് മന്ത്രി മുഫ്‌റജ് അല് ഹഖ്ബാനി വ്യക്തമാക്കി. പുതിയ നിയമം മൂലം ഹൗസിംഗ് പ്രൊജ്കടിലെ തൊഴിലാളികള്ക്ക് സ്‌പോണ്സര്ഷിപ്പ് മാറ്റം സാധ്യമാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച കരാര് റിയാദില് ഹൗസിംഗ് മന്ത്രി മാജിദ് അല് ഹുഖൈലുമായി തൊഴില് മന്ത്രി അല് ഹഖ്ബാനി ഒപ്പുവെച്ചു. അതുമൂലം ഹൗസിംഗ് പ്രൊജക്ടുകള് തീര്ന്നാല് കമ്പനികള് തൊഴിലാളികളെ കയറ്റി വിടേണ്ടി വരും. രാജ്യത്തെ ഹൗസിംഗ് പ്രൊജക്ടുകളില് കൂടുതല് സ്വദേശിവല്ക്കരണം നടപ്പിലാക്കാനും ഇരു മന്ത്രിമാരും ധാരണയിലെത്തി.അതേസമയം, സ്‌കോളര്ഷിപ്പ് മൂലം പഠിക്കുന്ന കോളേജ് വിദ്യാര്ഥികളെ റിക്രൂട്ട് ചെയ്ത് സ്വദേശി ക്വാട്ട തികയ്ക്കുന്ന കരാറുകാര്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും തൊഴില് മന്ത്രി പറഞ്ഞു.ഇത്തരം കമ്പനികള്ക്ക് 25,000 റിയാല് ഫൈന് ഈടാക്കും.
Subscribe to:
Posts (Atom)