Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Tuesday 2 February 2016

കരിപ്പൂര്‍ വിമാനത്താവളം വഴി വിസിറ്റിങ് വിസയുമായി ആരേയും വിദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്ന....തുടര്‍ന്ന് വായിക്കാന്‍

കോഴിക്കോട്: കേഴിക്കോട് കരിപ്പൂര് വിമാനത്താവളത്തില് യാത്രക്കാര്ക്കുനേരെയുള്ളഉദ്യോഗസ്ഥ ഭീകരത വെളിവാക്കുന്ന മറ്റൊരു സംഭവും കൂടി പുറത്തുവന്നിരിയ്ക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇമിഗ്രേഷന് ഉദ്യോഗസ്ഥരുടെ ഗുണ്ടായിസം കാരണം യാത്രക്കാരനുണ്ടായ ദുരനുഭവം ആണ് പുതിയ വിവാദങ്ങള്ക്ക് തിരി കൊളുത്തുന്നത്. കരിപ്പൂര് വിമാനത്താവളം വഴി വിസിറ്റിങ് വിസയുമായി ആരേയും വിദേശത്തേക്ക് പോകാന് അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോള് ചര്ച്ചയാകുന്നത്. പെരിങ്ങത്തൂര് സ്വദേശി മുസ്തഫ എന്ന യുവാവാണ് ദുബായിയിലേക്ക് യാത്ര ചെയ്യാന് കഴിയാതെ ദുരിതത്തില് ആയത്. ജനുവരി 28നായിരുന്നു സംഭവം.അടുത്തിടെ ഹക്കീം റൂബ എന്ന യാത്രക്കാരന് മര്ദ്ദനം ഏറ്റ സംഭവം ഏറെ വിവാദമായിരുന്നു. അതിനെ തൊട്ടു പിന്നാലെയാണ് പുതിയ വിവാദവും. യാത്ര മുടക്കാനുള്ള കാരണം എഴുതി നല്കാന് ആവശ്യപ്പെട്ടപ്പോള് അത് നല്കാതിരുന്നു എന്നതും വിമര്ശനത്തിന് കാരണമാവുകയാണ്. ഖത്തറില് വിസയുള്ളതിനാല് ദുബായിയിലേക്ക് സന്ദര്ശക വിസയ്ക്ക് പോവാന് സാധ്യമല്ല എന്ന വിചിത്രമായ നിയമമാണ് എമിഗ്രേഷന് അധിക്രതര് മുസ്തഫയോട് പറഞ്ഞത്.

 ഒരു വിസയുള്ളവര്ക്ക് സന്ദര്ശക വിസയില് ദുബായിയില്ല് പോകുന്നത് നിയമ വിരുദ്ധമല്ല എന്നിരിക്കെ ഈ യാത്രക്കാരനെഎന്തിനു തടഞ്ഞു എന്നാണു വിഷയം ഉയര്ത്തിയവര് ചോദിക്കുന്നത്. മറ്റൊരു രസകരമായ കാര്യം മുസ്തഫയോട് നെടുമ്പാശ്ശേരി എയര്പോര്ട്ട് വേണമെങ്കില് പൊയ്‌ക്കോ എന്ന് കാലികറ്റ് എയര്പോര്ടില് നിന്നും പറഞ്ഞു എന്നതാണ്. കാലികറ്റ് എയര്പോര്ട്ട് എമിഗ്രേഷന് അധിക്രതര് നിരന്തരം യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു എന്ന പരാതി വ്യാപകമായിട്ടും അധിക്രതര് നടപടികളെടുക്കുന്നില്ല.എയര് ഇന്ത്യ എക്‌സ്പ്രസിന് ടിക്കറ്റ് എടുത്ത യുവാവ് സന്ദര്ശക വിസ ആയതിനാല് തന്നെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും എടുത്തിരുന്നു. ഇതൊക്കെ കാണിച്ചെങ്കിലും എമിഗ്രേഷന് ഓഫീസര് യാത്ര മുടക്കുകയായിരുന്നു.മുസ്തഫയ്ക്ക് ഉണ്ടായിരുന്ന ബിസിനസ് വിസിറ്റിങ് വിസയുടെ കാലാവധി വെറും ഒരു മാസം മാത്രമാണ്. ആ വിസിറ്റ് വിസ കാണിച്ചു കൊണ്ട് ദുബായിലേക്കുള്ള യാത്ര മുടയ്ക്കാന് എമിഗ്രേഷന് ഉദ്യോഗസ്ഥന് ഒരു അധികാരവും ഇല്ല. യാത്ര മുടങ്ങിയപ്പോള് മുസ്തഫയുടെ നഷ്ടപ്പെട്ട ടിക്കറ്റ് തുക ആര് തിരികെ നല്കുമെന്നതാണ് ചോദ്യം.

ഒരു തൊഴില് വിസ ആണെങ്കില് പോലും ദുബായ് യാത്രയ്ക്ക് തടസ്സം ഇല്ലെന്നിരിക്കെ ഒരു വിസിറ്റ് വിസ കാണിച്ചു കൊണ്ട് ഒരാളുടെ യാത്ര മുടക്കിയ നടപടിക്കെതിരെപ്രതിഷേധം ശക്തമാവുകയാണ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് ആര്ക്കും ഇത്തരം വിസയുമായി യാത്ര ചെയ്യാം. എന്നാല് കോഴിക്കോട് വിമാനത്താവളത്തില് മാത്രമാണ് യാത്രക്കാര്ക്ക് ദുരിതമായി ഇത്തരം അവിശ്വസനീയ തീരുമാനം എടുക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയെന്നത് മാത്രമാണ് ഇതിന് പിന്നിലെ ഉദ്ദേശം എന്നാണ് സാധാരണക്കാരായ പ്രവാസികള് പറയുന്നത്.

No comments:

Post a Comment