Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Wednesday 3 February 2016

തിരുവനന്തപുരം: ദുബായില്‍ വേശ്യാലയം നടത്തുന്നുവെന്നും പെണ്‍കുട്ടികളെ ആവശ്യമുള്ളവര്‍ക്ക് സമീപിക്കാമെന്നുംപറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ




mangalam malayalam online newspaperതിരുവനന്തപുരം: ദുബായില്‍ വേശ്യാലയം നടത്തുന്നുവെന്നും പെണ്‍കുട്ടികളെ ആവശ്യമുള്ളവര്‍ക്ക് സമീപിക്കാമെന്നുംപറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച മലയാളി യുവതിക്കായി ദുബായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ തമാശയ്ക്ക് ചിത്രീകരിച്ച ദൃശ്യങ്ങള്‍ പാരയായതാണെന്നുകാട്ടി വീണ്ടും യുവതി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ വീഡിയോയില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാട്‌സ്ആപ്പിലൂടെ പ്രചരിച്ച വീഡിയോയില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി റസിയയെന്ന് പരിചയപ്പെടുത്തുന്ന യുവതിയാണ് തന്റെ ഓഫീസിലേക്ക് ഇടപാടുകാരെ ക്ഷണിച്ചുകൊണ്ട് സംസാരിക്കുന്നത്. ദുബായില്‍ താനൊരു വേശ്യാലയം നടത്തുകയാണെന്നും അവിടെവന്നാല്‍ ആവശ്യമുള്ള സ്ത്രീകളെ താരാമെന്നുമാണ് ആദ്യ വീഡിയോയില്‍ യുവതി വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്റെ പരസ്യമെന്ന് തോന്നിക്കുന്ന രീതിയില്‍ ചിത്രീകരിച്ച വീഡിയോയില്‍ ദുബായിലെ മുഴുവന്‍ യുവാക്കളെയും തന്റെ ഓഫീസിലേക്ക് യുവതി സ്വാഗതം ചെയ്യുന്നുണ്ട്. ചുവന്ന ചുരിദാര്‍ ധരിച്ചാണ് ദൃശ്യങ്ങളില്‍ യുവതി പ്രത്യക്ഷപ്പെടുന്നത്.
വൈറലായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പ്രവാസി കൂട്ടായ്മകള്‍ ഏറ്റെടുത്തതോടെയാണ് കളി കാര്യമായത്. നാട്ടില്‍നിന്നും ജോലി അന്വേഷിച്ചെത്തുന്ന പാവം പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്ന മലയാളി സംഘം ആഴ്ചകള്‍ക്ക് മുമ്പ് പിടിയിലായിരുന്നു. ഇവരുമായി റസിയയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തില്‍ നടപടി ആവശ്യപ്പെട്ട പ്രവാസി സംഘടനകള്‍ രംഗത്തെത്തിയതോടെ ദുബായ് പോലീസ് വീഡിയോയുടെ ഉറവിടത്തിനായി അന്വേഷണം ആരംഭിച്ചു.
എന്നാല്‍ ദിവസങ്ങള്‍ക്കകം ആദ്യ വീഡിയോയുടെ വിശദീകരണവുമായി യുവതിയുടെ രണ്ടാമത്തെ വീഡിയോയും സോഷ്യല്‍ മീഡിയയിലെത്തി. താനൊരു മോശപ്പെട്ട സ്ത്രീയല്ലെന്നും സുഹൃത്തിനൊപ്പം ഒരു താമശ കാണിച്ചതാണ് ആദ്യ ദൃശ്യങ്ങളെന്നും കരഞ്ഞുകൊണ്ട് യുവതി വിശദീകരിക്കുന്നു. പരസ്യവാചകങ്ങളെ തമാശ രൂപത്തില്‍ അനുകരിച്ചതാണ് വിനയായത്. ആദ്യ വീഡിയോ വൈറലായതോടെ തനിക്ക് സലൂണിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതായും യുവതി പറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ള യുവതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രവാസി സംഘടനകള്‍.

No comments:

Post a Comment