Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Monday 8 February 2016

എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി മണ്ഡലമായ...തുടര്‍ന്ന് വായിക്കാന്‍


കൊച്ചി: ചലച്ചിത്ര താരം സിദ്ദിഖിനെയും മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടിപി ശ്രീനിവാസനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നീക്കം. ടിപി ശ്രീനിവാസന്‍ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലും സിദ്ദിഖിനെ ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തിലും മത്സരിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ പരക്കുന്ന അഭ്യൂഹം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടം എത്തിയിട്ടില്ലാത്തതിനാല്‍ ഇപ്പോഴൊന്നും പറയാനാകില്ലെന്നാണ് നേതാക്കളുടെ പക്ഷം.
എറണാകുളത്തുകാരനായ സിദ്ദിഖിനെ എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി മണ്ഡലമായ അരൂരിലാകും നിറുത്തുക എന്നാണ് പ്രചാരണം. ആരൂരില്‍ സിപിഎമ്മിന് ശക്തനായ എതിരാളി എന്ന നിലയിലാകും അദ്ദേഹത്തെ രംഗത്തിറക്കുക. സിപിഎമ്മിലെ എഎം ആരിഫാണ് ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ. ഇടതുപക്ഷത്ത് ചലച്ചിത്ര നടന്മാരായ ശ്രീനിവാസനും ലാലുഅലക്‌സും കലാഭവന്‍ മണിയും മുകേഷുമൊക്കെ സ്ഥാനാര്‍ത്ഥികളാകുമെന്ന പ്രചാരണം നേരത്തെയുണ്ട്. ഇത്തരത്തില്‍ ഇടതുപക്ഷം നീക്കം നടത്തുമ്പോഴാണ് കോണ്‍ഗ്രസില്‍ നടന്‍ സിദ്ദിഖിന്റെ പേര് പ്രചരിക്കുന്നത്.


നേമം മണ്ഡലം കഴിഞ്ഞതവണ ഘടകകക്ഷിയായ ജെഡിയുവിനാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ആ മണ്ഡലം വേണ്ടെന്നും തിരുവനന്തപുരത്ത് വാമനപുരംപോലുള്ള ഏതെങ്കിലും മണ്ഡലം മതിയെന്നുമാണ് ജെഡിയു ആവശ്യം. ജെഡിയുവിന്റെ ആവശ്യം അംഗീകരിച്ചാല്‍ നേമം മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കും. അങ്ങനെ വന്നാല്‍ ശ്രീനിവാസനെപ്പോലുള്ളവരെ ഇറക്കി പോരാട്ടം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നതും.


സിപിഎമ്മിലെ വി ശിവന്‍കുട്ടിയാണ് നേമത്തെ സിറ്റിംഗ് എംഎല്‍എ. അദ്ദേഹം വീണ്ടും അവിടെ മത്സരിക്കുമെന്നാണ് വിവരം. ബിജെപിയും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണിത്. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരും ഒടുവില്‍ പ്രചരിച്ചുതുടങ്ങി. ഒരുപക്ഷെ, കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടമാകും ഇക്കുറി നേമത്ത് നടക്കുക. അതിനാല്‍, ശക്തനായ പൊതുസമ്മതനെ നിറുത്തി മണ്ഡലം പിടിക്കുക എന്ന തന്ത്രമാകും കോണ്‍ഗ്രസും നടത്തുക. അതിന്റെ ഭാഗമായാണ് ടിപി ശ്രീനിവാസനെപോലുള്ളവരെ രംഗത്തിറക്കാനുള്ള നീക്കം എന്നാണ് അറിയുന്നത്.

No comments:

Post a Comment