Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Monday 8 February 2016

ഗൾഫ് പ്രതിസന്ധി മഹാദുരന്തം, കേരളത്തിന്റെ സർവ്വ നാശം; എണ്ണവില ഉയരണം


ഗൾഫിലെ പ്രവാസികളുടെ ഭീതിയും അസ്വസ്തതകളും ഇതെഴുതുമ്പോൾ മലയാളികളെ അറിയിക്കാനാണ്‌ ഈ കുറിപ്പ് എഴുതുന്നത്.മരുഭൂമിയിൽ നിന്നും ദൂരെ ദൂരെ മലയാളക്കരയിലേക്ക് എഴുതുന്ന പ്രവാസികളുടെ ഹൃദയ നൊമ്പരങ്ങളാണിത്. കേരളത്തിലേ മലയാളികൾക്ക് അറിയാത്ത സത്യമുണ്ട്. ഗൾഫ് പ്രവാസികളുടെ ഭാര്യയും കുടുംബവും പോലും എണ്ണയുടെ വില കുറയുമ്പോൾ ഇപ്പോഴും സന്തോഷിക്കുന്നു. അവർക്ക് പെട്രോൾ വിലയും മറ്റും കുറഞ്ഞ് കാണുമ്പോൾ ചിരിയാണ്‌. എന്നാൽ ഭാര്യമാരെ, മാതാപിതാക്കളേ..ഗൾഫ് കരയുകയാണ്‌.ഓരോ ദിവസവും ഗൾഫ് രാജ്യങ്ങളുടെ ഹൃദയത്തിലാണ്‌ എണ്ണവിലയുടെ ആഘാതം ഏൽക്കുന്നത് .”150 രൂപ വരെ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ജനവരി 20ന്‌ 26 ഡോളറിലേക്ക് വരെ തകർന്നു. മലയാളക്കര സന്തോഷിക്കേണ്ട..കാറിൽഎണ്ണ അടിക്കാൻ 10 രൂപയുടെ ലാഭത്തിനായി സന്തോഷിക്കുന്ന ആളുകൾക്ക് ഒരു പക്ഷേ പിറകേ വരുന്ന ദുരന്തം മലയാളത്തു കരയുടെസർവ്വ നാശമായിരിക്കം. സൂക്ഷിക്കുക…28 ലക്ഷത്തോളം ഗൾഫ് പ്രവാസി കുടുംബങ്ങളേ വേട്ടയാടുന്ന ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി മഹാ ദുരന്തമായി കേരളത്തേ വിഴുങ്ങാൻ വരുന്നു.’‘ഗൾഫിൽ നിന്നും ലക്ഷകണക്കിന്‌ മലയാളികൾ ഒരു മടക്കയാത്രക്ക് തയ്യാറാവുകയാണ്‌. 

ഇന്നു ഞാൻ നാളെനീ എന്ന രീതിയിൽ തൊഴിൽ പോകുമ്പോൾ ഗൾഫ് മലയാളികൾ ഞെട്ടുകയാണ്‌. 2015ൽ ഗൾഫിൽ നിന്നും പണി പോയി കേരളത്തിൽ എത്തിയ മലയാളികളുടെ എണ്ണം കേട്ടാൽ ഞെട്ടും. 1.3 ലക്ഷംപേരാണ്‌. ഇവരെല്ലാം കേരളത്തിൽ ബുദ്ധികുട്ടുകയാണ്‌, നരകിക്കുന്നു… അവർക്ക് തൊഴിലും വരുമാനവും കൊടുക്കാൻ നോർക്കക്കല്ല ആർക്കും ആയിട്ടില്ല.എണ്ണവിലയിലെ കനത്ത തകർച്ച ഗൾഫ് രാജ്യങ്ങളുടെ വാർഷിക വരുമാനം 60%ത്തിലധികം ഇടിഞ്ഞിരിക്കുന്നു. തകർച്ചയിൽ വീർപ്പുമുട്ടുകയാണ്‌ ഗൾഫ് മേഖല. 60%ത്തോളം വരുമാനം കുറഞ്ഞപ്പോൾ അതിനനുസരിച്ച് പൊതു ചിലവുകളും കുറയ്ക്കാൻ ന്യായമായും ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത് നീതിയും ന്യായവുമാണ്‌. അതു പ്രകാരം തൊഴിൽ മേഖലയിലും പദ്ധതികളിലും വാർഷിക ബജറ്റിലും ഗംഭീര വെട്ടികുറക്കലാണ്‌ നടത്തുന്നത്.കേരളത്തിലേ ജനങ്ങൾ ചിന്തിക്കുക.

എണ്ണവില എന്തിനു കുറയണം. ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ നിങ്ങൾക്ക് എന്തു കിട്ടി. വെറും 10 രൂപ പമ്പിലേ എണ്ണക്ക് വില കുറച്ചു കിട്ടി. എന്നാൽ നഷ്ടം അറിയുക..സിന്തറ്റിക്ക് റബ്ബർ ചുമ്മാതെ കിട്ടുന്ന അവസ്ഥയിൽ ആർക്കു വേണം ഇപ്പോൾ സ്വഭാവിക റബ്ബർ?!!. റബ്ബർ വില ഇടിഞ്ഞപ്പോൾ മാത്രം കേരളത്തിനു നഷ്ടം  ഏകദേശം 4ലക്ഷം കോടി ഡോളർ ആണ്‌. ഇത്രയും തുക കേരളത്തിലേ ജനങ്ങളുടെ കൈയ്യിലും കച്ചവട സ്ഥാപനങ്ങളിലും വരേണ്ടത് ഗൾഫ് പ്രതിസന്ധി മൂലം ഇല്ലാതായി-പ്രതി എണ്ണ വിലയിടിവ്‌.കേരളത്തിലെ റിയൽ എസ്റ്റേറ്റ് തകർന്ന തരിപ്പണമായി. കാരണം ഭൂമികൾ വാങ്ങുന്നത് റബ്ബർ തോട്ട മുതലാളിമാരും, ഗൾഫ് പ്രവാസികളുമായിരുന്നു. ഇവരുടെ നട്ടെല്ല് ഒടിഞ്ഞപ്പോൾ ആർക്കു വേണം കേരളത്തിലെ ഭൂമി?-പ്രതി എണ്ണ വിലയിടിവ്‌. കെട്ടിടം വീടുപണികൾ 75%വും നിലച്ചു. നിർമ്മാണ മേഖല ശൂന്യാവസ്ഥയിൽ, കേരളത്തിലേ വൻ കിട കച്ചവട സ്ഥാപനങ്ങളിൽ കോടികളുടെ ബിസിനസ് കുറവ്‌. സ്വർണ്ണ, രത്ന കടകൾ ഒക്കെഈച്ചയാട്ടിയിരിക്കുന്നു-പ്രതി എണ്ണവിലയിടിവ്‌.ബാങ്കുകളിലേ വിദേശ നാണ്യം വരവ്‌ 30% ഇടിഞ്ഞു, വലിയ സ്കൂളുകൾ ഫീസുകൾ കുറച്ചു. നക്ഷത്ര ഹോട്ടലുകളിൽ മുറികൾ കാലി, ട്രാവൽ ഏജൻസികൾ ഒന്നൊന്നായി അടക്കുന്നു-പ്രതി എണ്ണവില ഇടിവ്‌.കേരളം വലിയ പ്രതിസന്ധിയിലാണ്‌. 

കേരളം രക്ഷപെടാൻ റബ്ബർ വില ഉയരണം.  ഗൾഫിൽ നിന്നും പ്രവാസി പണം കൊണ്ടുവരണം. ഈ ഞരമ്പുകൾ കട്ടായാൽ കേരളത്തിന്റെ രക്ത ഓട്ടം നിലയ്ക്കും. കൂലി പണിക്കാരൻ മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകാരനെ വരെ വരിഞ്ഞു മുറുക്കിയ രാക്ഷസ രൂപമാണ്‌ ഗൾഫിലേ എണ്ണ പ്രതിസന്ധി. ആരും ആഹ്ളാദിക്കേണ്ട..വലിയ ദുരന്തങ്ങൾഉണ്ടാകാതിരിക്കാൻ പ്രാർഥിക്കുക, ഭാഗ്യമുണ്ടേൽ ഗൾഫ് തിരിച്ചുവരും,എണ്ണവില ഉയരും.കേരളം ഇന്ന് കടുത്ത ബുദ്ധിമുട്ടിലാണ്‌. അല്ലെന്ന് വീമ്പു പറയുന്നവർ സർക്കാർ ജീവനക്കാർ മാത്രമാണ്‌. കർഷകർ, തൊഴിലാളികൾ, ബിസിനസുകാർ എല്ലാവരും വിറളി പിടിച്ചു നില്ക്കുകയാണ്‌. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയോട് ചോദിക്കുക..അവർ ചിലപ്പോൾ പൊട്ടികരയും. അത്ര ഭീകരമാണ്‌ കേരളത്തിലേ പ്രതിസന്ധി.കേരളം രക്ഷപെടാൻ എണ്ണവില ഉയരണം. ഗൾഫ് ശക്തി പ്രാപിക്കണം. ഗൾഫ് കേരളത്തിന്റെ ഭാഗമാണ്‌. ഗൾഫ് ഇടറിയാൽ കേരളം വാടും. ലോകത്ത് ഗൾഫിനേ ആശ്രയിക്കുന്ന മറ്റൊരു ഭൂപ്രദേശവും ഇതുപോലെ ഇല്ല. അതിനാൽ മലയാളികൾ ഇന്നു മുതൽ തെറ്റുകൾ തിരുത്തുക. കാറിലടിക്കാനുള്ള ഇറ്റു എണ്ണയുടെ ലാഭം നോക്കി എണ്ണവില കുറയാൻ പറയരുത്. മുട്ടുകുത്തി തൊഴുത് പ്രാർഥിക്കുക ഗൾഫ് രക്ഷപെടാൻ. എണ്ണ വില തിരിച്ചുവരാൻ പ്രാർഥിക്കുക. അല്ലേൽ വരാൻ പോകുന്നത് കേരളത്തിന്റെ നാശമായിരിക്കും. 

പ്രവാസികൾ 30ലക്ഷത്തിലധികം ഗൾഫിൽ ഉണ്ട്. 30 ലക്ഷം കുടുംബങ്ങൾ. അവരുടെ പണം കൊണ്ട് കൂടി പിടിച്ചു നില്ക്കുന്ന കേരളത്തിന്റെ സമസ്ത മേഖലകളും തരിപ്പണമാകാതിരിക്കാൻ എണ്ണ വില ഉയരണം. ഗൾഫ് പിടിച്ചു നില്ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്‌. ഇന്നത്തേ കേരളത്തിന്റെ മുഖച്ചായക്ക് പണം ഒഴുകി വന്ന ആ സ്വർഗ്ഗഭൂമിയുടെ വിനാശം കേരളത്തിന്റെ സർവ്വനാശമാകും.ഗൾഫിലേ എണ്ണ കമ്പിനികൾ, നിർമ്മാണ മേഖലകൾ എന്നിവ പതിവായി ലേ ഔട്ടുകൾ നടത്തുന്നു. കൂട്ട പിരിച്ചുവിടൽ നടത്തുന്നു. സർക്കാർ സർവീസിൽ വെട്ടികുറവ്‌ നടത്തുന്നു. ബജറ്റ് വെട്ടികുറവും, ലോക ബാങ്കിന്റെ ലോണുകളും എടുക്കുന്നു. ആരോഗ്യ മേഖലയിൽ കൂട്ട പിരിച്ചുവിടൽ നടക്കുന്നു. ഉപ്പു തൊട്ട് കർപ്പൂരം വരെ നികുതികൾ കൂട്ടുന്നു. വെറുതെ എന്നപോലെ കിട്ടിയിരുന്ന എണ്ണവില ഗഭീരമായി കൂട്ടിയിരിക്കുന്നു. കോർപ്പറേറ്റ് നികുതികൾ പൂജ്യമായിരുന്നത് 15% വരെ ആക്കി. വരവും ചിലവും ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നു….ഒട്ടും നല്ലതല്ല ഗൾഫിലേ വിശേഷങ്ങൾ. നാട്ടിലേ മലയാളികൾ മനസിലാക്കുക…റബ്ബർ വിലകൂട്ടാൻ സമരം എത്ര നടത്തിയാലും അതെല്ലാം വെറും വെറും ചുമ്മാതെ…പ്രതി എണ്ണ വിലയിടിവ്എന്ന പച്ച പരമാർഥം തിരിച്ചറിയുക. ഒരു ലിറ്റർ പട്രോൾ വില ശരിക്കും ഇന്ത്യയിൽ 15 രൂപ മാത്രമാണ്‌. ബാകിയെല്ലാം നികുതിയും, ചിലവുകളും ആണ്‌. 10 കിലോമീറ്റർ വരെ അടിയിൽ നിന്നും ക്രൂഡ് ഓയിൽ കുഴിച്ചെടുത്ത് അത് ശുദ്ധീകരിച്ച് എടുക്കുന്ന ചിലവും മറ്റും കൺക്കുകൂട്ടി നോക്കിയാൽ മനസിലാകും വസ്തുതകൾ. ഗൾഫ് തിരിച്ച് വരട്ടെ… മലയാളികളുടെ ആ മഹാ സ്വർഗ്ഗം തകരില്ല…തകരാൻ പാടില്ല..എന്നുതന്നെ ആശിക്കാം

No comments:

Post a Comment