Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Sunday 7 February 2016

ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മലയാളികൾ സൂക്ഷിക്കുക. ചെറിയ ലാഭത്തിനു വേണ്ടി ഗൾഫിൽ മാറ്റിയെടുക്കുന്ന നോട്ടുകൾ കള്ള നോട്ടുകളാവാം. നിങ്ങൾ അകത്തും ആവാം.


ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മലയാളികൾ സൂക്ഷിക്കുക. ചെറിയ ലാഭത്തിനു വേണ്ടി ഗൾഫിൽ മാറ്റിയെടുക്കുന്ന നോട്ടുകൾ ചിലപ്പോൾ കള്ള നോട്ടുകളാവാം. നിങ്ങൾ അകത്തും ആവാം. കഴിഞ്ഞ ദിവസം കരിപ്പൂർ എയർ പോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തയാളുടെ കൈവശം ഉണ്ടായിരുന്ന ആയിരം രൂപയുടെ പത്ത് നോട്ടുകളും കള്ള നോട്ടുകളായിരുന്നു. 

ഡിസംബറിൽ ആദ്യം കൊച്ചി എയർപോർട്ടിൽ ദുബൈയിൽ നിന്നും വന്നിറങ്ങിയ പ്രവാസി യുവാവിന്റെ പക്കൽ നിന്നും 60000 രൂപയുടെ 1000ത്തിന്റെ കള്ള നോട്ടുകൾ പിടിച്ചിരുന്നു. നാട്ടിലേക്ക് പുറപ്പെടും മുമ്പ് ദുബൈ കേന്ദ്രീകരിച്ചുള്ള പണം ഇടപാടുകാരിൽ നിന്നും കറൻസി എക്സ്ചേഞ്ച് നടത്തി വീട്ടിലേക്ക് പുറപ്പെട്ട നിരപരാധിയായ യുവാവായിരുന്നു ഇത്. ഇന്ത്യക്കാരോ മലയാളികളോ അല്ല ഇത്തരത്തിൽ ഗൾഫ് മേഖലയിൽ ഇന്ത്യൻകള്ള നോട്ട് വിലപന നടത്തുന്നത്.

നാട്ടിലേക്ക് വരുന്ന ഇന്ത്യക്കാരെ കബളിപ്പിച്ച് കള്ളനോട്ട് കടത്തുന്ന വൻ റാക്കറ്റ് ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ദുബായ് പോർട്ട് വഴിയും മറ്റും എത്തിക്കുന്ന കള്ളനോട്ടുകൾ പാകിസ്ഥാനിൽ നിന്നാണെന്നും സൂചനയുണ്ട്. ലേബർ കാമ്പുകളും, കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാർ സാധാരണ ലഭിക്കുന്നതിനേക്കാൾ വില വിദേശ കറൻസികൾക്ക് നൽകുന്നുണ്ട്.ചില അനധികൃത പണമിടപാടു കാരും ഇങ്ങനെ ചെയ്യുന്നുണ്ട്. 

നാട്ടിലേക്ക് വരുന്ന സാധാരണക്കാർ പലരും ഇതിലാണ് വീഴുന്നത്. ഇക്കാര്യം സംബന്ധിച്ച് പരിശോധന നടത്താൻ NIA നിർദ്ദേശം നൽകിയതായും അറിയിന്നു. പിടിയിലാകുന്നവർ നോട്ടിന്റെ ഉറവിടം പറയേണ്ടി വരും. പലപ്പോഴും അത് അപ്രായോഗീകമാവുകയാണ് പതിവ്. നാട്ടിലെ ബാങ്കുകൾ വഴിയും ഇത്തരംറാക്കറ്റുകൾ പ്രവർത്തിച്ചിരുന്നു. അതിന്റെ പുതിയ രൂപമാണ് ഗൾഫ്‌ തട്ടിപ്പ്. അതുകൊണ്ട് സൂക്ഷിക്കുക. ചെറിയ ലാഭത്തിനു വേണ്ടി വലിയ ചതിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.

ഗൾഫിൽ നിന്നും കറൻസി മാറ്റി നാട്ടിലെത്തുന്ന നൂറുകണക്കിന്‌ പ്രവാസികളിൽ ചിലപ്പോൾ മാത്രം ഒന്നോ രണ്ടോ ആളുകളാണ്‌ കുടുങ്ങുന്നത്. കിട്ടിയ നോട്ടുകൾഉപയോഗിച്ച് വിമാനമിറങ്ങിയ ശേഷം ഷോപ്പിങ്ങ് നടത്തുമ്പോഴാണ്‌ കള്ള നോട്ടുകൾ തിരിച്ചറിയുന്നതും ഷോപ്പുകാർ പോലീസിനേ വിളിക്കുന്നതും. പ്രവാസികൾ നിരപരാധികളായിരിക്കും. 2വർഷത്തേ ജോലിക്ക് ശേഷം നാട്ടിൽ വരുന്ന ഇവർ നാട്ടിലേക്കാൾ അല്പ്പം കൂടുതൽ കറൻസി ലാഭം ഗൾഫിൽ കിട്ടുന്ന പ്രലോഭനത്തിലാണ്‌ കുടുങ്ങുന്നത്.

No comments:

Post a Comment