Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 9 January 2016

കണ്‍ഫ്യൂഷനായല്ലോ! യുഎഇയിലെ പുതിയ വിസിറ്റ് വിസ നിയമം ആശയക്കുഴപ്പമുണ്ടാക്കുന്നു


യുഎഇയിലെ വിസിറ്റ് വിസയിലുണ്ടായ പുതിയ നിയമം നിരവധി പേരെ ആശയക്കുഴപ്പത്തിലാക്കി. ഈ ആശയക്കുഴപ്പം ട്രാവല്‍ ബിസിനസിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

വിസിറ്റ് വിസ പുതുക്കാനും വിസിറ്റ് വിസ ഹോള്‍ഡേഴ്‌സിന് അവരുടെ വിസ സ്റ്റാറ്റസില്‍ മാറ്റം വരുത്താനും ഒരു മാസത്തെ സമയം അനുവദിച്ചതാണ് പുതിയ നിയമഭേദഗതി. ഇതിനായി 570 ദിര്‍ഹം സന്ദര്‍ശകര്‍ ഫീസായി നല്‍കണം. 

തൊഴിലന്വേഷകര്‍ ഈ നിയമ ഭേദഗതിയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. വിസ മാറ്റത്തിനായി കിഷ് ഐലന്റിലേയ്‌ക്കോ ഒമാനിലേയ്‌ക്കോ കടക്കുന്നത് പുതിയ നിയമം മൂലം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍. 

എന്നാല്‍ ഇത്തരമൊരു ഭേദഗതിയെ കുറിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുവരെ സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

പുതിയ നിയമ നടപ്പിലാക്കുന്നതുവരെ ചിലര്‍ അവരുടെ യാത്രകള്‍ മാറ്റിവെച്ചിരിക്കുകയാണ്. മറ്റ് ചിലരാകട്ടെ വിസിറ്റ് വിസ മാറ്റത്തിനായി കിഷ് ഐലന്റിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. 

ദുബൈയില്‍ നിന്നും കിഷ് ഐലന്റിലേയ്ക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഇതുവരെ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കിഷ് എയര്‍ സെല്‍സ് മാനേജര്‍ ജോയ് മാഞാലി പറഞ്ഞു. 

അതേസമയം അബൂദാബിയില്‍ നിന്നും കിഷ് ഐലന്റിലേയ്ക്ക് കടക്കുന്നവരുടെ എണ്ണത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment