Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 9 January 2016

എട്ടുവയസുകാരിയായ മകളെ 'തലോടി' ; മുന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍


എട്ടുവയസുകാരിയായ മകളെ 'തലോടിയ' മുന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍. സംഭവം കായികലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ താരം തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ എഎന്‍എസ് സ്‌റ്റേഡിയത്തിലായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. വിരമിച്ച കളിക്കാര്‍ക്കായുള്ള മല്‍സരത്തിനു തൊട്ടുമുന്‍പ് ദേശീയ ഗാനം ആലപിക്കുന്നതിനിടെയുള്ള ലൈനപ്പിലാണ് സംഭവം. എട്ടുവയസുകാരിയായ മകളുടെ തൊട്ടുപിന്നില്‍ നിന്നും ക്രേഗ് കുട്ടിയെ തലോടുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. 

40,000 ഓളം കാണികളുടെ മുന്നില്‍ വെച്ചായിരുന്നു ക്രേഗ് മകളെ തലോടിയത്. നിമിഷങ്ങള്‍ക്കകം 
തന്നെ ഈ വിഡിയോ ദൃശ്യം വൈറലായി. താരത്തിന്റെ പ്രവര്‍ത്തിക്കെതിരെ കടുത്ത ഭാഷയിലാണ് ട്രോളുകള്‍ വന്നത്. പതിനായിരത്തിലധികം മോശം കമന്റുകളും വന്നു. ഇതോടെ ഫേസ്ബുക്ക് പേജ് ഡിലിറ്റ് ചെയ്തു. ആളുകള്‍ക്കു അവരുടെ അഭിപ്രായം പറയാമെന്നും എന്നാല്‍ താന്‍ തന്റെ മകളെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും താരം വിശദീകരിച്ചു. 

സ്‌പെഷ്യല്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കമന്റേറ്ററായ നാല്‍പ്പത്താറുകാരനായ ക്രേഗ് ഫോസ്റ്റര്‍ ഓസ്‌ട്രേലിയക്കു വേണ്ടി 29 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുന്‍ പ്രീമിയര്‍ ലീഗ് താരം കൂടിയാണ് ഫോസ്റ്റര്‍.

No comments:

Post a Comment