തെന്നിന്ത്യന് താര സുന്ദരിയായ മലയാളി നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിര്മാതാവാണ് വരനെന്നും ദീര്ഘനാളായി തങ്ങള് പ്രണയത്തിലാണെന്നും ഈ വര്ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും താരം വെളിപ്പെടുത്തി.മലയാളത്തിലെ ഒരു സ്വകാര്യ ടെലിവിഷന് ചാനലിന് നല്കിയ അഭിമുഖത്തില് ഭാവന തന്നെയാണ് വിവാഹവാര്ത്ത പുറത്തുവിട്ടത്.
വരനെ സംബന്ധിച്ച കൂടുതല് വിവരങ്ങള് വെളിപ്പെടുത്താന് നടി തയാറായില്ല. ദീര്ഘ നാളത്തെ പ്രണയമാണ് പൂവണിയുന്നതെന്നും 2014 ല് വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി. പ്രണയവും വിവാഹവും സംബന്ധിച്ച ഗോസിപ്പുകള്ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.അതേ സമയം ഭാവന നായികയായ ഹലോ നമസ്‌തേ എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണിപ്പോള്. ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില് ആണ് ഭാവന തന്റെ വിവാഹക്കാര്യം വെളിപ്പെടുത്ത
No comments:
Post a Comment