Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Wednesday 24 February 2016

പ്രാവാസികള്‍ക്ക് നാട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഏറ്റവും വലിയ പാരയും പ്രശ്‌നക്കാരും കംസ്റ്റസ് ഉദ്യോഗസ്ഥരാണ്. എന്ത് കൊണ്ടുവരണം എത്ര നികുതിയടക്കണം എന്നിങ്ങനെയുള്ള നൂറ് കൂട്ടം സംശയങ്ങളും പ്രവാസികള്‍ക്ക് എന്നുമുള്ളതാണ്


പ്രാവാസികള്ക്ക് നാട്ടിലേക്ക് സാധനങ്ങള് കൊണ്ടുവരുമ്പോള് ഏറ്റവുംവലിയ പാരയും പ്രശ്‌നക്കാരും കംസ്റ്റസ് ഉദ്യോഗസ്ഥരാണ്. എന്ത് കൊണ്ടുവരണം എത്ര നികുതിയടക്കണം എന്നിങ്ങനെയുള്ള നൂറ് കൂട്ടം സംശയങ്ങളും പ്രവാസികള്ക്ക് എന്നുമുള്ളതാണ്. ഇതിനൊക്കെ മറുപടി പറഞ്ഞ് മടുത്തതോടെ പ്രവാസികളുടെ സംശയ നിവാരണത്തിനായി പ്രത്യേകമായി തയ്യാറെടുക്കുകയാണ് കസ്റ്റംസ്.

സോഷ്യല് മീഡിയ വഴിയാണ് രാജ്യാന്തര യാത്രക്കാരുടെ സംശയങ്ങള്ക്ക് മറുപടി നല്കുന്നത്. വിദേശത്ത് നിന്ന് കൊണ്ടുവരാവുന്ന സ്വര്ണത്തിന്റെ അളവ് മുതല് ഒപ്പം കരുതാവുന്ന മദ്യത്തിന്റെ തോതുവരെ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് പേജ് തുടങ്ങികഴിഞ്ഞു.വിദേശത്ത് നിന്ന് വാങ്ങിയ ഫ്‌ളാറ്റ് സ്‌ക്രീന് ടിവി നാട്ടിലേക്ക് എത്തിക്കാന് ശ്രമിച്ചാല് പാടുപെടും. എത്ര വില കുറഞ്ഞതാണെന്നും പറഞ്ഞിട്ട് കാര്യമില്ല, നികുതിയൊടുക്കിയേ തീരൂ.കേരളത്തിലെ വിമാനത്താവളങ്ങളില് കസ്റ്റംസ് ഉദ്യോഗസ്ഥര് ഇതിന് സമാധാനം പറഞ്ഞ് മടുത്തു.ഇത് മാത്രമല്ല, വിമാനയാത്രയില് കൈവശം വയ്ക്കാവുന്ന കറന്സിയുടെ കണക്ക്, മദ്യത്തിന്റെ അളവ്, കൊണ്ടുവരാവുന്ന സ്വര്ണം തുടങ്ങി ശരാശരി വിമാനയാത്രക്കാരന് അറിയേണ്ടതെല്ലാം ഈ പേജിലുണ്ട്.

ഇതിലൊന്നും പെടാത്ത മറ്റ് സംശയങ്ങള് ഉണ്ടെങ്കില് നേരിട്ടും ചോദ്യങ്ങള് ഉന്നയിക്കാം, മറുപടി നല്കാന് സദാ ഉദ്യോഗസ്ഥര് തയ്യാറാണ്. ഇനി വേണ്ടസംശയങ്ങള് സ്മാര്ട് ഫോണുകള്ക്കുള്ള കസ്റ്റംസിന്റെ ആന്ഡ്രോയിഡ് ആപ്ലിക്കേഷനും പ്ലേ സ്റ്റോറില് റെഡിയായിക്കഴിഞ്ഞു.(“Indian Customs Traveller Guide” available in playstore)

No comments:

Post a Comment