കാലാവധി തീര്‍ന്ന എക്സിറ്റ് റീ-എന്‍ട്രി വിസ ഇനി നാട്ടില്‍ നിന്ന് തന്നെ പുതുക്കാമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു .വിസാ കാലാവധിക്കകം സൗദിയിലേക്ക് തിരിച്ചു പോവാന്‍ സാധിക്കാത്തവര്‍ക്ക് ഏറെ ആശ്വാസം ആണ് ഈ തീരുമാനം .
രാജ്യത്തിന് പുറത്താണെങ്കില്‍ പോലും തീര്‍ന്ന എക്സിറ്റ് റീ എന്‍ട്രി വിസ പുതുക്കാനുള്ള സൌകര്യമാണ് സൌദി വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ ഏര്‍പ്പെടുത്തിയത് .എന്നാല്‍ തൊഴിലാളികള്‍ നാട്ടില്‍ പോയി ഏഴു മാസം പിന്നിട്ടാലും ഫാമിലി വിസയിലുള്ളവര്‍ നാട്ടില്‍ പോയി ഒരു വര്‍ഷം പിന്നിട്ടാലും വിസ പുതുക്കാന്‍ സാധിക്കില്ല .
വിദേശ രാജ്യങ്ങളിലെ സൌദി എംബസികളില്‍ നിന്നാണ് വിസ പുതുക്കി കിട്ടുക .സൌദിയിലെ ഐഡി കാര്‍ഡിന്റെ കോപ്പിയും സ്പോണ്സറുമായി ബന്ധപ്പെട്ട വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം .
നിബന്ധനകള്‍ക്ക് വിധേയമായി ഗാര്‍ഹിക തൊഴിലാളികളുടെ എക്സിറ്റ് റീ എന്‍ട്രിയും പുതുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു .സ്കൂള്‍ പരീക്ഷാ, ചികിത്സ തുടങ്ങിയ കാരണങ്ങളാല്‍ വിസ കാലാവധിക്കുള്ളില്‍ തിരിച്ചു വരാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ ഈ തീരുമാനം വലിയ അനുഗ്രഹമാണ് .
No comments:
Post a Comment