Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 30 January 2016

വിശപ്പിന് വിലയിടാതെ വിശക്കുന്നവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ് മലയാളികളുടെ ഈ ഹോട്ടല്‍...തുടര്‍ന്ന് വായിയ്ക്കാന്‍

വിശപ്പിന് വിലയിടാനുള്ള യന്ത്രമില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളി മനസിന്റെ നന്മ ലോകമറിഞ്ഞതിനു പിന്നാലെ വീണ്ടും മലയാളി മനസിന്റെ നന്മ ലോകമറിയുകയാണ്, ദോഹയിലെ സല്വാ റോഡ് പച്ചക്കറി മാര്ക്കറ്റിന് സമീപത്തെ ഷര്വ റെസ്റ്റോറന്റിലൂടെ. വിശപ്പിന് വിലയിടാതെ വിശക്കുന്നവര്ക്ക് മുന്നില് വാതില് തുറന്നിട്ടിരിക്കുകയാണ് മലയാളികളുടെ ഈ ഹോട്ടല്. വിശക്കുന്നവര്ക്ക് പൈസയില്ലാതെ തന്നെ വയറു നിറയെ കഴിയ്ക്കാനൊരിടം.തൃശ്ശൂര് കുന്നംകുളം പുന്നയൂര്ക്കുളം ചമ്മന്നൂരിലെ ഹുസൈന് മുഹമ്മദ്, കൊല്ലം പറവൂര് നെല്ലേറ്റില് ജവഹര്, കോഴിക്കോട് തിരുവമ്പാടി പുന്നക്കല് ഷാജു എന്നിവരാണ് ഷര്വയുടെ സാരഥികള്. ഭക്ഷണം വാങ്ങാന് പണമില്ലാതെ ആരും വിശന്ന് തളരരുത് എന്ന ചിന്തയില് നിന്നാണ് ഇത്തരമൊരു ആശയം ഉയര്ന്ന് വന്നതെന്ന് മൂവരും പറയുന്നു.ഹോട്ടലിലേക്ക് ആള്ക്കാരെ ആകര്ഷിക്കാനുള്ള പരസ്യ തന്ത്രമാണിതെന്ന് പറയുന്നവരോട്, ജീവിതത്തില് ഒരാളുടെ വിശപ്പ് മാറ്റാന് കഴിയുന്നതിലും നല്ല പ്രവൃത്തി മറ്റ് എന്താണുള്ളതെന്ന് ഹുസൈനും ജവഹറും ഷാജിയും ചോദിക്കുന്നു. ലാഭത്തില് നിന്ന് അഞ്ച് മുതല് പത്ത് ശതമാനം വരെ നീക്കിവെച്ചാണ് വിശപ്പ് മാറ്റാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലില് ആര്ക്കും എപ്പോള് വേണമെങ്കിലും വന്ന് എത് ഭക്ഷണവും കഴിക്കാം. ഒറ്റ നിബന്ധനമാത്രം. കഴിക്കുന്നതിന് മുമ്പ് ഉത്തരവാദപ്പെട്ടവരോട് അക്കാര്യം പറയണം.ഇവിടെ മലയാളികളും ഇന്ത്യക്കാരും സൗജന്യ ഭക്ഷണം കഴിക്കാന് എത്തുന്നത് വളരെ കുറവാണ്. പട്ടിണി കിടക്കേണ്ടി വന്നാലും സൗജന്യ ഭക്ഷണം കഴിക്കാന് അഭിമാനം സമ്മതിക്കാത്തതിനാലായിരിക്കാമെന്ന് അതെന്ന് മൂവരും പറയുന്നു. 


സുഡാനികളും ബലൂചിസ്താനികളുംഇറാനികളും ആണ് പദ്ധതിയുടെ ഗുണഭോക്താക്കള്. ചെറിയ രീതിയില് ഉള്ള ജോലി ചെയ്യുന്ന ഇവര്ക്ക് പലപ്പോഴും ഭക്ഷണത്തിനുള്ള വരുമാനം കിട്ടില്ല.വിശപ്പിന് മുന്നില് എല്ലാം മറന്ന് അവര് ഷര്വയില് എത്തി വയറുനിറയ്ക്കുന്നു.കൂടാതെ ഒരു ദിവസം ഉണ്ടാക്കുന്ന ഭക്ഷണം അന്ന് തന്നെ തീര്ക്കുകയെന്നതാണ് ഷര്വയുടെ മറ്റൊരു പ്രത്യേകത. സൗജന്യ ഭക്ഷണപദ്ധതി അതിന് സഹായകമാകുന്നതായും ഇവര് പറയുന്നു. പാവപ്പെട്ടതൊഴിലാളികള് ഏറെ താമസിക്കുന്ന വ്യവസായ മേഖലയിലെ ലേബര് സിറ്റി മാര്ക്കറ്റില് ഉസ്താദ്ഹോട്ടല് തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹുസൈനും ജവഹറും ഷാജുവും. അവിടെയും ഉണ്ടാകും വിശക്കുന്നവര്ക്ക് മുന്നില് തുറന്നിട്ടൊരു വാതില്.

No comments:

Post a Comment