Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Thursday 17 December 2015

മദ്യപാനം ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പഠനം

ടെക്സസ്,യു.എസ്: മിതമായ മദ്യപാനം ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പുതിയ കണ്ടെത്തൽ. മദ്യപിക്കാത്തവരിൽ അകാലമരണം ഏറെന്നുവെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ടെക്സസ് സർവകലാശാലയിലെ മനശാസ്ത്രക്ഞ വിദഗ്ദ്ധൻ ചാൾസ് ഹൊലഹൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
55നും 65നും ഇടയിലുള്ള 1824 പേർക്കിടയിൽ ഇരുപത് വർഷം കൊണ്ടാണ് ഹൊലഹൻ പഠനം നടത്തിയത്. മിതമായി മദ്യപിക്കുന്നവർക്ക് അതായത് ദിവസം 2-3 പെഗ് കഴിക്കുന്നവർക്ക് മദ്യപിക്കാത്തവരേക്കാൾ അകാലമരണത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ അമിത മദ്യപാനമുള്ളവർ ഇതിനിടയിൽ നിൽക്കുന്നു. പഠനത്തിലേർപ്പെട്ടവരുടെ സാമൂഹിക സാമ്പത്തിക സാഹകര്യങ്ങൾ, ശാരീരിക ക്ഷമത തുടങ്ങിയവയും പരിഗണിച്ചിരുന്നു.
1824 പേരിലാണ് പഠനം നടത്തിയത്. മിത മദ്യപാനികളിൽ 41 ശതമാനം പേർ മാത്രമാണ് അകാലത്തിൽ മരിച്ചത്. എന്നാൽ മദ്യപിക്കാത്തവരിൽ 69 ശതമാനവും അമിത മദ്യപാനികളിൽ 60 ശതമാനം പേർക്കും അകാലമരണം സംഭവിച്ചതായി പഠനം തെളിയിക്കുന്നു. കാൻസർ, സിറോസിസ് പോലുള്ള രോഗങ്ങളാണ് അമിത മദ്യപാനികൾ മരിക്കാൻ കൂടുതലും കാരണമായത്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മദ്യപാനം ഏറെ പ്രയോജനം ചെയ്യുന്നു. മദ്യപാനം സംസ്സർഗ്ഗശീലത്വം വർദ്ധിപ്പിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നതായി ചാർൾസ് ഹൊലഹൻ വിശദീകരിക്കുന്നു. എന്നാൽ മദ്യപിക്കാത്തവരിൽ വിഷാദം വർദ്ദിക്കുന്നു. ഇത് ജീവിതത്തിലെ പല പ്രതികൂല സാഹചര്യത്തിലും അവരെ തളർത്തുന്നു. കൂടാതെ ഹൃദ്രോഗവും മറ്റ് ജീവിതശൈലി രോഗങ്ങളും ഇവരിൽ ബാധിക്കാൻ അത് കാരണമാകുന്നുവെന്നും ഹൊലഹൻ വ്യക്തമാക്കി. എന്നാൽ മിത മദ്യപാനികളിൽ (കൂടുതലും റെഡ് വൈൻ കഴിക്കുന്നവരിൽ) രക്തയോട്ടം വർദ്ധിക്കുന്നതായും മികച്ച ഹൃദയാരോഗ്യമുള്ളതായും പഠനം തെളിയിക്കുന്നു.

No comments:

Post a Comment